Latest NewsKeralaNews

എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പി.എസ്‌.സിക്ക് വിടാന്‍ സര്‍ക്കാര്‍ ആലോചിച്ചിട്ടില്ല: കോടിയേരി

 

 

കൊച്ചി: എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പി.എസ്‌.സിക്ക് വിടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാരോ ഇടതു മുന്നണിയോ ഇക്കാര്യം പരിശോധിച്ചിട്ടില്ലെന്നും അ‌ദ്ദേഹം പറഞ്ഞു. എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ എല്ലാ വശങ്ങളും പരിശോധിച്ച് ആലോചിച്ചേ തീരുമാനമെടുക്കൂവെന്നും നിലവില്‍ സര്‍ക്കാര്‍ ഇക്കാര്യം ആലോചിച്ചിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി.

എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനം പി.എസ്‌.സിക്ക് വിടണമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലന്‍ ആവശ്യപ്പെട്ടത് ചര്‍ച്ചയായിരുന്നു. ഈ സാഹചര്യത്തിലാണ് കോടിയേരിയുടെ പ്രതികരണം. എ.കെ ബാലന്റെ അഭിപ്രായത്തിനെതിരെ എന്‍.എസ്.എസും കെ.സി.ബി.സിയും രംഗത്ത് വന്നിരുന്നു.

എയ്ഡഡ് നിയമനങ്ങള്‍ പി.എസ്‌.സിക്ക് വിടാനുള്ള നീക്കത്തിന് പിന്നില്‍ സി.പി.എമ്മിന്റെ ഗൂഢ നീക്കമുണ്ടെന്നായിരുന്നു എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ നേരത്തെ പ്രതികരിച്ചത്. എയ്ഡഡ് സ്ഥാപനങ്ങള്‍ വര്‍ഷങ്ങളായി തുടരുന്ന സേവനം മറക്കരുതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button