Latest NewsNewsSaudi ArabiaInternationalGulf

മറ്റുള്ളവർക്ക് കീഴിൽ ജോലി ചെയ്യാൻ തൊഴിലാളികളെ അനുവദിക്കുന്ന തൊഴിലുടമയ്ക്ക് പിഴ ചുമത്തും: മുന്നറിയിപ്പുമായി സൗദി

റിയാദ്: മറ്റുള്ളവർക്ക് കീഴിൽ ജോലി ചെയ്യാൻ തൊഴിലാളികളെ അനുവദിക്കുന്ന തൊഴിലുടമയ്ക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ഇത്തരക്കാർക്ക് 100,000 റിയാൽ വരെ പിഴയും 6 മാസം വരെ തടവും ശിക്ഷയായി ലഭിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്. അഞ്ച് വർഷം വരെ റിക്രൂട്ട്മെന്റിന് നിരോധനവും ഏർപ്പെടുത്തും. ജനറൽ സെക്യൂരിറ്റിയാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.

Read Also: ഹിന്ദുക്കളോടു അരിയും മലരും ക്രിസ്ത്യാനികളോടു കുന്തിരിക്കവും വാങ്ങാന്‍ പറഞ്ഞവര്‍ക്കുള്ള മറുപടിയാണ് എച്ച്സിഡിഎഫ്: ജിജി

താമസം, ജോലി, അതിർത്തി സുരക്ഷാ ചട്ടങ്ങൾ തുടങ്ങിയവ ലംഘിക്കുന്നവരെക്കുറിച്ച് വിവരം നൽകാനുള്ള നമ്പറും അധികൃതർ പങ്കുവെച്ചു. മക്ക, റിയാദ് മേഖലകളിൽ 911 എന്ന നമ്പറിലും രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും 999 എന്ന നമ്പറിലുമാണ് ബന്ധപ്പെടേണ്ടത്.

Read Also: 52-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു, ജോജു ജോര്‍ജും ബിജു മേനോനും മികച്ച നടന്മാര്‍ : രേവതി മികച്ച നടി

shortlink

Related Articles

Post Your Comments

Related Articles


Back to top button