KeralaLatest NewsNews

ഹൈക്കോടതി ജഡ്ജിക്കെതിരെ പോപ്പുലര്‍ ഫ്രണ്ട് നേതാവ് വിവാദ പരാമര്‍ശം നടത്തിയ സംഭവം, പ്രതികരിച്ച് ജസ്റ്റിസ് എന്‍.നഗരേഷ്

ഹൈക്കോടതി ജഡ്ജിമാര്‍ ധരിക്കുന്നത് കാവി അടിവസ്ത്രമാണെന്ന യഹിയാ തങ്ങളുടെ പരാമര്‍ശമാണ് ഇപ്പോള്‍ വന്‍ വിവാദമായിരിക്കുന്നത്

കൊച്ചി: ഹൈക്കോടതി ജഡ്ജിക്കെതിരെ പോപ്പുലര്‍ ഫ്രണ്ട് നേതാവ് യഹിയാ തങ്ങളുടെ വിവാദ പരാമര്‍ശത്തില്‍ പ്രതികരിച്ച് ജസ്റ്റിസ് എന്‍.നഗരേഷ്. ഇത്തരം പരാമര്‍ശങ്ങള്‍, നീതിന്യായ വ്യവസ്ഥയെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, ഇത് പലരും ആസ്വദിക്കുകയാണെന്ന് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

Read Also: ‘താജ്മഹലിനുള്ളില്‍ അവര്‍ പ്രധാനമന്ത്രിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് തിരയുകയാണ്’: പരിഹാസവുമായി ഒവൈസി

‘പോപ്പുലര്‍ ഫ്രണ്ട് നേതാവ്, ജഡ്ജിമാര്‍ക്ക് എതിരെ നടത്തിയ സഭ്യത വിട്ടുള്ള പരാമര്‍ശം, ഭരണഘടനയെ അപകീര്‍ത്തിപ്പെടുത്തുന്നതിന് തുല്യമാണ്. ഇത് നീതിന്യായ വ്യവസ്ഥയെ മോശമാക്കി കാണിക്കുന്നതിന് തുല്യമാണ്’, ജസ്റ്റിസ് എന്‍.നഗരേഷ് ചൂണ്ടിക്കാട്ടി. കൊച്ചിയില്‍ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായുള്ള ദേശീയ സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടിയുടെ മത വിദ്വേഷ മുദ്രാവാക്യം വിളിയില്‍ ഹൈക്കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ്, ഹൈക്കോടതി ജഡ്ജിമാരെ അപകീര്‍ത്തിപ്പെടുത്തിക്കൊണ്ട് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാവ് യഹിയാ തങ്ങള്‍ രംഗത്ത് എത്തിയത്.

ഹൈക്കോടതി ജഡ്ജിമാര്‍ ധരിക്കുന്നത് കാവി അടിവസ്ത്രമാണെന്നാണ് യഹിയാ തങ്ങള്‍ ആരോപിച്ചത്. ”ഇപ്പോള്‍ കോടതികള്‍ പെട്ടെന്ന് ഞെട്ടിപ്പോകാറുണ്ട്. നമ്മുടെ ആലപ്പുഴ റാലിയിലെ മുദ്രാവാക്യങ്ങള്‍ കേട്ട് ഹൈക്കോടതി ജഡ്ജിമാര്‍ ഞെട്ടിപ്പോയെന്ന് പറയുന്നു. എന്താണ് കാരണമെന്ന് നിങ്ങള്‍ക്കറിയുമോ? ജഡ്ജിമാര്‍ രോഷം കൊള്ളുന്നതിന് കാരണം, അവരുടെ അടിവസ്ത്രം പോലും കാവിയായത് കൊണ്ടാണ്. അത് കാവിയായത് മുതല്‍, അവര്‍ വേഗത്തില്‍ ചൂടുപിടിക്കും. ശരിക്കും ശരീരമാകെ കത്തിപ്പോകുന്നത് പോലുണ്ടാകും. അത് ശരിക്കും നിങ്ങളെ ബുദ്ധിമുട്ടിക്കും’, യഹിയാ തങ്ങള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button