PalakkadKeralaNattuvarthaLatest NewsNews

ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ വധിച്ച കേസില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവ് യഹിയ തങ്ങള്‍ അറസ്റ്റില്‍

പാലക്കാട്: ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ വധിച്ച കേസില്‍ പിഎഫ്‌ഐ മുന്‍ സംസ്ഥാന കൗണ്‍സില്‍ അംഗം യഹിയ തങ്ങള്‍ അറസ്റ്റില്‍. കേസില്‍ 45ാം പ്രതിയാണ് ഇയാള്‍. യുഎപിഎ കേസില്‍ വിയ്യൂര്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന യഹിയ തങ്ങളെ കോടതിയില്‍ അപേക്ഷ നല്‍കി പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു.

നേരത്തെ കേസിൽ പ്രതികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുലുക്കല്ലൂര്‍ ഏരിയ സെക്രട്ടറി സെയ്താലി, യൂണിറ്റ് അംഗം റഷീദ് എന്നിവരാണ് അറസ്റ്റിലായത്. ആകെ 47 പ്രതികളുള്ള കേസില്‍ 38 പേര്‍ അറസ്റ്റിലായിട്ടുണ്ട്.

കറ്റാർവാഴ ജ്യൂസ്: ആരോഗ്യ ഗുണങ്ങൾ അറിയാം

2022 ഏപ്രില്‍ 16ന് ഉച്ചയ്ക്കാണ്, മൂന്ന് ബൈക്കുകളിലെത്തിയ സംഘം മേലാമുറിയിലെ കടയിൽ കയറി ശ്രീനിവാസനെ വെട്ടിക്കൊന്നത്. പിഎഫ്ഐ. പ്രവര്‍ത്തകനായ സുബൈര്‍ എലപ്പുള്ളിയില്‍ വെട്ടേറ്റുമരിച്ച് 24 മണിക്കൂര്‍ തികയും മുമ്പാണ് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button