KeralaLatest NewsNews

സംസ്ഥാനത്ത് കാലവര്‍ഷം എത്തി

കേരളത്തിന്റെ തെക്കന്‍ മേഖലകളിലാണ് കാലവര്‍ഷം എത്തിയിരിക്കുന്നത്

തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം എത്തി. സാധാരണത്തേതിലും മൂന്ന് ദിവസം മുന്‍പാണ് കേരളത്തില്‍ കാലവര്‍ഷം എത്തിയതെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍, സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ പരക്കെ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Read Also: ‘ബി.ജെ.പിയുടേത് വംശഹത്യാ രാഷ്ട്രീയം, ഇരകളും വേട്ടക്കാരും തുല്യരല്ല’: ബഹുജന റാലിയുമായി എസ്.ഡി.പി.ഐ

കേരളത്തിന്റെ തെക്കന്‍ മേഖലകളിലാണ് കാലവര്‍ഷം എത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍, തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ യെല്ലോ അലര്‍ട്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍, സംസ്ഥാനത്ത് പൂര്‍ണമായും, തമിഴ്നാടിന്റെ തെക്ക് ഭാഗത്തും കാലവര്‍ഷം എത്തും.

സംസ്ഥാനത്ത് കാലവര്‍ഷം എത്തിയെങ്കിലും ആരംഭത്തില്‍ ദുര്‍ബലമായിരിക്കും. ജൂണ്‍ ആദ്യവാരത്തിന് ശേഷമേ ശക്തി പ്രാപിക്കുകയുള്ളൂവെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

മെയ് 17ന് ആന്‍ഡമാനില്‍ കാലവര്‍ഷം എത്തിയിരുന്നു. സാധാരണ ഗതിയില്‍ 10 ദിവസത്തിനുള്ളിലാണ് കാലവര്‍ഷം കേരളത്തില്‍ എത്തുക. ഈ സാഹചര്യത്തില്‍ 27ന് കാലവര്‍ഷം ആരംഭിക്കുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍, കാറ്റിന്റെ വേഗതയില്‍ ഉള്‍പ്പെടെയുണ്ടായ വ്യതിയാനങ്ങള്‍ കാലാവസ്ഥയുടെ വേഗം കുറച്ചു. ഇപ്പോള്‍, 12 ദിവസങ്ങള്‍ക്ക് ശേഷമാണ് കാലവര്‍ഷം എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button