Latest NewsNewsFootballSports

യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം റയല്‍ മാഡ്രിഡിന്

പാരീസ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം റയല്‍ മാഡ്രിഡിന്. ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയറിന്‍റെ ഒറ്റ ഗോളിലാണ് റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗില്‍ 14-ാം കിരീടം ചൂടിയത്. പാരീസിലെ ആവേശപ്പോരാട്ടത്തില്‍ കൂടുതല്‍ ആക്രമിച്ചത് ലിവർപൂളാണെങ്കിലും 1-0ന്‍റെ ജയവുമായി ചാമ്പ്യന്‍സ് ലീഗിലെ ചാമ്പ്യന്‍മാർ ഞങ്ങള്‍ തന്നെയാണെന്ന് റയല്‍ വീണ്ടും തെളിയിച്ചു. ഇതോടെ ഏഴാം കിരീടത്തിന് ലിവർപൂള്‍ ഇനിയും കാത്തിരിക്കണം.

റയല്‍ മാഡ്രിഡിന്റെ ഗോൾ കീപ്പർ കോർട്വായുടെ മികച്ച സേവുകളാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ആദ്യ പകുതിയിലെ രണ്ടാം മിനിറ്റിൽ ലിവർപൂളിന് അനുകൂലമായി ലഭിച്ച ആദ്യ ഫ്രീകിക്ക് അർനോള്‍ഡിന് ലക്ഷ്യത്തിലെത്തിക്കാനായില്ല. ആദ്യ പകുതിയിൽ ലിവർപൂള്‍ പന്തിന്‍മേല്‍ കൂടുതല്‍ നിയന്ത്രണം കാട്ടി. പിന്നാലെ ലിവർപൂള്‍ താരങ്ങള്‍ മാറിമാറി പോസ്റ്റിലേക്ക് പന്തുകൾ പായിച്ചു.

Read Also:- എല്ലാ ദിവസവും അമിത വ്യായാമങ്ങൾ ചെയ്യുന്നത് ഗുരുതരമായ ഈ ആരോഗ്യ പ്രശ്‌നങ്ങൾക്ക് വഴിയൊരുക്കും!

16-ാം മിനിറ്റില്‍ തുടർച്ചയായി ലിവർപൂള്‍ കടന്നാക്രമണം നടത്തിയെങ്കിലും കോർട്വായെ മറികടക്കാനായില്ല. രണ്ടാം പകുതിയിലെ 59-ാം മിനിറ്റില്‍ വാല്‍വർദെയുടെ അസിസ്റ്റില്‍ മനോഹരമായ ഫിനിഷിംഗോടെ വിനീഷ്യസ് ജൂനിയർ റയലിനെ മുന്നിലെത്തിച്ചു. നിരവധി തവണ ഗോൾ മുഖത്തേക്ക് ലിവർപൂൾ താരങ്ങൾ ആക്രമിച്ചു കയറിയെങ്കിലും ഗോൾ കണ്ടെത്താനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button