Latest NewsIndiaNewsBusiness

രുചി സോയ: ലാഭവിഹിതം പ്രഖ്യാപിച്ചു

ഓരോ ഓഹരിക്കും അഞ്ച് രൂപ വീതമാണ് ലാഭവിഹിതം

കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ലാഭവിഹിതം പ്രഖ്യാപിച്ച് രുചി സോയ. ഓഹരി ഉടമകൾക്ക് 250 ശതമാനം ലാഭവിഹിതമാണ് പ്രഖ്യാപിച്ചത്. കഴിഞ്ഞ മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ 234.43 കോടി രൂപയുടെ ലാഭമാണ് രുചി സോയ കൈവരിച്ചത്.

രണ്ട് രൂപ മുഖവിലയാണ് ഓരോ ഓഹരിക്കും കണക്കാക്കിയിരിക്കുന്നത്. കൂടാതെ, ഓരോ ഓഹരിക്കും അഞ്ച് രൂപ വീതമാണ് ലാഭവിഹിതം. രുചി സോയയുടെ പ്രവർത്തന വരുമാനം 6,663.72 കോടി രൂപയാണ്. 37.72 ശതമാനം വളർച്ചയാണ് പ്രവർത്തന വരുമാനത്തിൽ ഉണ്ടായത്. കൂടാതെ, അറ്റാദായത്തിലും വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 806.31 കോടി രൂപയാണ് രുചി സോയയുടെ വാർഷിക അറ്റാദായം. രാജ്യത്തെ പ്രമുഖ കമ്പനിയായ പതഞ്ജലി ഗ്രൂപ്പിന് കീഴിലുളളതാണ് രുചി സോയ.

Also Read: വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കാൻ കൂൺ!

shortlink

Related Articles

Post Your Comments

Related Articles


Back to top button