Latest NewsNewsLife StyleHealth & Fitness

അമിതവണ്ണം മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവർ അറിയാൻ

അമിതവണ്ണം മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവർ നിരവധിയാണ്. വണ്ണം കുറയ്ക്കാൻ പലതരം മാർഗങ്ങളാണ് ഇവർ തേടുന്നത്. ശരിയായ ഭക്ഷണക്രമം ശീലിച്ചാൽ അമിതവണ്ണമെന്ന പ്രശ്നം ഒഴിവാക്കാം.

പ്രകൃതിദത്തമായ രീതിയിലുള്ള മാർഗങ്ങൾ വണ്ണം കുറയ്ക്കാൻ നിങ്ങളെ സഹായിക്കും. അതിൽ ഒന്നാണ് കറ്റാര്‍ വാഴ. അമിതവണ്ണവും, കുടവയറും കുറയ്ക്കാൻ കറ്റാര്‍ വാഴ കഴിക്കുന്നത് നല്ലതാണ്. വിറ്റാമിനുകള്‍, മിനറലുകള്‍, കാര്‍ബോഹൈഡ്രേറ്റ്, അമിനോ ആസിഡ് എന്നിവയടങ്ങിയിട്ടുളള കറ്റാര്‍ വാഴയുടെ ജ്യൂസും ഏതെങ്കിലും ഫ്രൂട്ട് ജ്യൂസുമായി കലര്‍ത്തി കുടിക്കുന്നതും നല്ലതാണ്.

Read Also : ഡെസ്ക്ടോപ്പിൽ വാട്സ്ആപ്പ് ഉപയോഗിക്കാറുണ്ടോ? എങ്കിൽ തീർച്ചയായും ഈ കാര്യങ്ങൾ അറിയുക

കൂടാതെ, കറ്റാര്‍ വാഴ ജ്യൂസും ചെറുനാരങ്ങാ ജ്യൂസും കലര്‍ത്തി കുടിക്കുമ്പോൾ ലഭിക്കുന്ന ഗുണം വളരെ വലുതാണ്.

അര ഗ്ലാസ് കറ്റാർ വാഴ ജ്യൂസില്‍ ഒരു ടീസ്പൂണ്‍ തേന്‍ കലര്‍ത്തി കുടിക്കുന്നതും, കറ്റാര്‍ വാഴ ജെല്‍, പഴ വര്‍ഗങ്ങള്‍, കരിക്കിന്‍ വെള്ളം എന്നിവ കലര്‍ത്തി സൂപ്പ് ആക്കി കുടിക്കുന്നതും, കറ്റാര്‍ വാഴ ജ്യൂസ് അതേ പടി കുടിക്കുന്നതും അമിതവണ്ണം കുറയ്ക്കാന്‍ സഹായിക്കുന്നു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button