Latest NewsSaudi ArabiaNewsInternationalGulf

അനധികൃതമായി വിദേശികളെ സൗദിയിൽ എത്തിക്കുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

റിയാദ്: അനധികൃതമായി വിദേശികളെ സൗദിയിൽ എത്തിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി ആഭ്യന്തര മന്ത്രാലയം. അനധികൃതമായി വിദേശികളെ സൗദിയിൽ എത്തിക്കുന്നവർക്കും അഭയം നൽകുന്നവർക്കും 15 വർഷം തടവും 10 ലക്ഷം റിയാൽ (2 കോടിയിലേറെ രൂപ) പിഴയും ശിക്ഷയായി ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Read Also: ഐപിഎല്‍ കിരീടത്തിന് തൊട്ടടുത്ത് വീണെങ്കിലും അവാർഡുകൾ വാരിക്കൂട്ടി രാജസ്ഥാൻ: മറ്റു പുരസ്‌കാരങ്ങള്‍ ഇങ്ങനെ

നിയമ ലംഘനത്തിന് ഉപയോഗിച്ച വാഹനങ്ങളും വസ്തുക്കളും കണ്ടുകെട്ടുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. നിയമ ലംഘകരെക്കുറിച്ചും സഹായിക്കുന്നവരെക്കുറിച്ചും 911 (മക്ക, റിയാദ്), 999, 996 (മറ്റു മേഖലകൾ) നമ്പറിൽ അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സൗദിയിൽ ഒരാഴ്ച്ചക്കിടെ നിയമലംഘകരായ 12,358 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Read Also: ‘എനിക്കൊരു സഹോദരനെ ലഭിച്ചു, എന്റെ സഹോദരിയില്‍ പുഞ്ചിരി നിറയ്ക്കുന്ന…’: കുറിപ്പുമായി അഭിരാമി

shortlink

Related Articles

Post Your Comments

Related Articles


Back to top button