IdukkiLatest NewsKerala

ഇടുക്കിയിൽ 15 കാരിക്ക് നേരെ നടന്ന കൂട്ട ബലാത്സംഗത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ഇടുക്കി: ശാന്തൻപാറയിൽ 15-കാരിക്ക് നേരെ കൂട്ട ലൈംഗിക ആക്രമണം. ഇതര സംസ്ഥാനക്കാരിയായ പെൺകുട്ടിയെയാണ് നാല് പേർ ചേർന്ന് ആക്രമിച്ചത്. പെൺകുട്ടിയെ നിലവിൽ വൈദ്യ പരിശോധനയ്‌ക്ക് വിധേയയാക്കി.

കേസുമായി ബന്ധപ്പെട്ട് പൂപ്പാറ സ്വദേശികളായ രണ്ട് പേർ കസ്റ്റഡിയിലാണ്.  കസ്റ്റഡിയിലായ പ്രതികളിൽ പ്രായപൂർത്തിയാകാത്ത ഒരാളുമുണ്ടെന്ന് ശാന്തൻപാറ പോലീസ് അറിയിച്ചു.

ഇടുക്കി പൂപ്പാറയിൽ തേയിലത്തോട്ടത്തിൽ വെച്ച് ഞായറാഴ്ച വൈകിട്ടാണ് സംഭവം.  പെൺകുട്ടി തന്റെ സുഹൃത്തിനൊപ്പം ശാന്തൻപാറയിൽ എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. അക്രമികൾ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മർദ്ദിച്ച് ഓടിക്കുകയും പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് വിധേയയാക്കുകയും ചെയ്യുകയായിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button