Latest NewsNewsFootballSports

ഫൈനലിസിമ കപ്പ്: പടയൊരുക്കി ഇറ്റലിയും അർജന്റീനയും

വെംബ്ലി: ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഫൈനലിസിമ കപ്പിൽ അർജന്റീന നാളെ ഇറ്റലിയെ നേരിടും. ഇംഗ്ലണ്ടിലെ വെംബ്ലിയിൽ ഇന്ത്യൻ സമയം രാത്രി 12.30നാണ് മത്സരം. യൂറോ ചാമ്പ്യന്മാരായ ഇറ്റലിയും കോപ്പ അമേരിക്ക വിജയികളായ അർജന്റീനയും നേർക്കുനേർ ഏറ്റുമുട്ടുന്ന പോരാട്ടമാണ് ഫൈനലിസിമ.

യുവേഫയും കോനബോളും ചേർന്നാണ് മത്സരം സംഘടിപ്പിക്കുന്നത്. ചാമ്പ്യന്മാർ നേർക്കുനേർ എത്തുമ്പോൾ വിജയം ആർക്കാണെന്ന് പ്രവചിക്കുക ബുദ്ധിമുട്ടേറിയ കാര്യമായിരിക്കും. ഇറ്റലി ഇംഗ്ലണ്ടിനെയും അർജന്റീന ബ്രസീലിനെയും തകർത്ത് ചാമ്പ്യന്മാരായത് കഴിഞ്ഞ ജൂലൈയിലാണ്. അർടെമിയോ ഫ്രാഞ്ചി ട്രോഫി എന്ന പേരിൽ 1985, 1993 വർഷങ്ങളിൽ സമാനമായ രീതിയിൽ കോപ്പ അമേരിക്ക, യൂറോ കപ്പ് ജേതാക്കളുടെ മത്സരം നടന്നിരുന്നു.

Read Also:- ദിവസവും മുട്ട കഴിക്കുന്നത് ഉയർന്ന കൊളസ്ട്രോളിന് കാരണമാകുമോ?

ഉദ്ഘാടന എഡിഷനിൽ ഫ്രാൻസ് ഉറുഗ്വേയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കിയപ്പോൾ 1993ൽ അർജന്‍റീനയും ഡെന്മാർക്കും തമ്മിലായിരുന്നു മത്സരം. മത്സരത്തിൽ ഇതിഹാസ താരം ഡീഗോ മറഡോണയുടെ അർജന്‍റീന പെനാൽറ്റി ഷൂട്ടൗട്ടിൽ ഡെന്മാർക്കിനെ കീഴടക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button