Latest NewsFootballNewsSports

പടയൊരുക്കി ഇറ്റലിയും അർജന്റീനയും: ചാമ്പ്യന്മാരുടെ ചാമ്പ്യനെ ജൂൺ ഒന്നിന് അറിയാം

വെംബ്ലി: ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഫൈനലിസിമ കപ്പ് മത്സരത്തിന് പന്തുരുളാൻ ഇനി ദിവസങ്ങൾ മാത്രം. ജൂൺ ഒന്നിന് നടക്കുന്ന പോരാട്ടത്തിൽ, കോപ്പ അമേരിക്ക വിജയികളായ അർജന്റീനയും യൂറോ കിരീടം ചൂടിയ ഇറ്റലിയും ഇംഗ്ലണ്ടിലെ വെംബ്ലിയിൽ ഏറ്റുമുട്ടും. ഇന്ത്യൻ സമയം രാത്രി 12.30നാണ് മത്സരം.

യൂറോപ്യൻ ഫുട്ബോൾ അസോസിയേഷനായ യുവേഫയും ലാറ്റിനമേരിക്കൻ ഫുട്ബോൾ അസോസിയേഷനായ കോൺമബോളും അന്തിമ ഇലവനെ പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ്. ഇറ്റലി ഇംഗ്ലണ്ടിനെയും അർജന്റീന ബ്രസീലിനെയും തകർത്ത് ചാമ്പ്യന്മാരായത് കഴിഞ്ഞ ജൂലൈയിലാണ്. അർടെമിയോ ഫ്രാഞ്ചി ട്രോഫി എന്ന പേരിൽ 1985, 1993 വർഷങ്ങളിൽ സമാനമായ രീതിയിൽ കോപ്പ അമേരിക്ക, യൂറോ കപ്പ് ജേതാക്കളുടെ മത്സരം നടന്നിരുന്നു.

Read Also:- വിരാട് കോഹ്‌ലി കയ്യാളുന്ന മൂന്നാം നമ്പര്‍ ബാറ്റിങ് പൊസിഷനാണ് ലക്ഷ്യം: ഹര്‍ദ്ദിക് പാണ്ഡ്യ

ഉദ്ഘാടന എഡിഷനിൽ ഫ്രാൻസ് ഉറുഗ്വേയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കിയപ്പോൾ 1993ൽ അർജന്‍റീനയും ഡെന്മാർക്കും തമ്മിലായിരുന്നു മത്സരം. മത്സരത്തിൽ ഇതിഹാസ താരം ഡീഗോ മറഡോണയുടെ അർജന്‍റീന പെനാൽറ്റി ഷൂട്ടൗട്ടിൽ ഡെന്മാർക്കിനെ കീഴടക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button