Latest NewsNewsInternationalKuwaitGulf

വിസ കച്ചവടക്കാർക്കെതിരെ നടപടി കർശനമാക്കി കുവൈത്ത്: നിയമലംഘകർക്ക് തടവും പിഴയും ശിക്ഷ

കുവൈത്ത് സിറ്റി: വിസ കച്ചവടക്കാർക്കെതിരെ നടപടി കർശനമാക്കി കുവൈത്ത്. നിയമലംഘകർക്ക് തടവും പിഴയും ശിക്ഷയായി ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. നിയമം ലംഘിക്കുന്നവർക്ക് 3 മുതൽ 5 വർഷം വരെ തടവും 3000 (7,60,780 രൂപ) മുതൽ 10,000 ദിനാർ (25,35,934 രൂപ) വരെ പിഴയുമാണ് പുതിയ താമസ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നത്. കുറ്റം ആവർത്തിക്കുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കും. കുറ്റവാളി സർക്കാർ ഉദ്യോഗസ്ഥനാണെങ്കിൽ ശിക്ഷ ഇരട്ടിക്കും.

Read Also: 3000 റിയാലിൽ കൂടുതൽ മൂല്യമുള്ള സാധനങ്ങളുമായി കിംഗ് ഫഹദ് കോസ്‌വേയിലൂടെ പ്രവേശിക്കുന്നവർ വിവരങ്ങൾ വെളിപ്പെടുത്തണം: സൗദി

അനധികൃതമായി വൻതുക ഫീസ് ഈടാക്കി കുവൈത്തിലേക്ക് വിദേശികളെ റിക്രൂട്ട് ചെയ്യുകയും രാജ്യത്തെത്തിയാൽ അവർക്ക് ജോലി നൽകാതിരിക്കുകയും ചെയ്യുന്നവർക്കെതിരെ അധികൃതർ കർശന നടപടി സ്വീകരിക്കുന്നുണ്ട്.

Read Also: സഞ്ജുവിന്റെ കള്ളവോട്ടിന് ശ്രമം: യുവാവ് കസ്റ്റഡിയിൽ, പിടിയിലായത് ഡിവൈഎഫ്ഐ നേതാവെന്ന് ആരോപണം

shortlink

Related Articles

Post Your Comments

Related Articles


Back to top button