KeralaLatest NewsNews

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ജനവിധി ഇന്ന്

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ജനവിധി ഇന്ന്. സംസ്ഥാന രാഷ്ട്രീയം ഉറ്റുനോക്കുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഇന്ന് നടക്കും.  239 ബൂത്തുകളിലും വോട്ടെട്ടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും കള്ളവോട്ട് തടയുന്നതിനായി ശക്തമായ നടപടികള്‍ സ്വീകരിച്ചതായും കളക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു.

മണ്ഡലത്തില്‍ വന്‍ സുരക്ഷയാണ് പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.  രണ്ട് ലക്ഷത്തോളം വോട്ടര്‍മാരാണ് ചൊവ്വാഴ്ച പോളിങ് ബൂത്തുകളിലേക്ക് എത്തുക. വോട്ടർമാർക്ക് വോട്ട് രേഖപ്പെടുത്താൻ 194 പ്രധാന ബൂത്തുകളും 75  അധിക ബൂത്തുകളും ഒരുക്കിയിട്ടുണ്ട്.

ചൊവ്വാഴ്ച രാവിലെ ആറിന് മോക്ക് പോളിങ് നടത്തി ഏഴ് മുതല്‍ വോട്ടെടുപ്പ് ആരംഭിക്കും. വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button