KeralaLatest NewsNews

സ്വകാര്യ ബസുകള്‍ക്ക് നിര്‍ദ്ദേശങ്ങളുമായി ഹൈക്കോടതി

നഗര പരിധിയില്‍ ഹോണടിക്കരുതെന്നും ബസുകള്‍ റോഡിന്റെ ഇടതുവശം ചേര്‍ന്ന് പോകണമെന്നും കോടതി നിര്‍ദ്ദേശം

എറണാകുളം: സ്വകാര്യ ബസുകള്‍ക്ക് ചില നിര്‍ദ്ദേശങ്ങള്‍ നല്‍കി ഹൈക്കോടതി. നഗര പരിധിയില്‍ ഹോണടിക്കരുതെന്നും ബസുകള്‍ റോഡിന്റെ ഇടതുവശം ചേര്‍ന്ന് പോകണമെന്നും കോടതി നിര്‍ദേശിച്ചു.

‘ഓവര്‍ടേക്കിംഗ് കര്‍ശനമായി നിരോധിക്കണം. സ്വകാര്യ ബസുകള്‍ റോഡ് നിറഞ്ഞ് ഓടിക്കുന്നത് മൂലം ട്രാഫിക് കുരുക്കുകളുണ്ടാകുന്നത് കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. റോഡ് നിറഞ്ഞ് ബസുകള്‍ ഓടിക്കുന്നത് ഒഴിവാക്കണം’, ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

സമാനമായ രീതിയില്‍ ഓട്ടോറിക്ഷകളുടെ നിയമലംഘനങ്ങള്‍ക്കെതിരെ അടിയന്തരമായി ഉത്തരവിറക്കാന്‍ എറണാകുളം സിറ്റി പൊലീസ് കമ്മീഷണര്‍ക്കും മോട്ടര്‍ വാഹന വകുപ്പിനും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button