PalakkadKeralaNattuvarthaLatest NewsNews

‘2024 തിരഞ്ഞെടുപ്പ് ജയിച്ച് കേന്ദ്രത്തിൽ ഗവണ്മെന്റ് രൂപീകരിക്കാൻ അങ്ങേയ്ക്ക് ഇന്നേതന്നെ ആശംസകൾ നേരുന്നു’

പാലക്കാട്: സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കർ. കേരളം ഒരു സ്വതന്ത്ര പരമാധികാര രാജ്യമല്ലാത്തതിനാൽ, സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കാതിരിക്കാൻ ഭരണഘടനാപരമായി മുഖ്യമന്ത്രിക്ക് യാതൊരു അധികാരവുമില്ലെന്ന് ശ്രീജിത്ത് പറയുന്നു.

കേന്ദ്രത്തിനു മാത്രം തീരുമാനം എടുക്കാവുന്ന യൂണിയൻ ലിസ്റ്റിലെ പതിനേഴാമത്തെ വിഷയമാണ് പൗരത്വമെന്നും, പൗരത്വം നൽകുന്നതും ഇല്ലാതാക്കുന്നതുമെല്ലാം പൂർണ്ണമായും കേന്ദ്രസർക്കാരിന്റെ അധികാര പരിധിയിൽ ഉൾപ്പെടുന്ന കാര്യമാണെന്നും ശ്രീജിത്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

പിണറായി വിജയൻറെ പ്രസ്ഥാനം കേന്ദ്രത്തിൽ അധികാരത്തിൽ വന്ന് നിയമഭേദഗതി കൊണ്ടുവന്നാലേ ജനാധിപത്യപരമായി ഒരു മാറ്റം പ്രതീക്ഷിക്കാൻ കഴിയൂ എന്നും 2024 തിരഞ്ഞെടുപ്പ് ജയിച്ച് കേന്ദ്രത്തിൽ ഗവണ്മെന്റ് രൂപീകരിക്കാൻ പിണറായി വിജയന് ഇന്നേ ആശംസകൾ നേരുന്നുവെന്നും ശ്രീജിത്ത് പരിഹസിച്ചു.

ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

അദ്ധ്യാപികയെ തൂപ്പുകാരിയായി നിയമിച്ച സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന തീരുമാനം ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അങ്ങയെ വീണ്ടും ഓർമ്മിപ്പിക്കേണ്ടി വരുന്നതിൽ ദുഃഖമുണ്ട്. കേന്ദ്രസർക്കാരിനു മാത്രം തീരുമാനം എടുക്കാൻ കഴിയുന്ന യൂണിയൻ ലിസ്റ്റ്, സംസ്ഥാന സർക്കാരിനു മാത്രം തീരുമാനം എടുക്കാൻ കഴിയുന്ന സ്റ്റേറ്റ് ലിസ്റ്റ്, ഇരുകൂട്ടർക്കും തീരുമാനം എടുക്കാവുന്നതും എന്നാൽ ഒരേ വിഷയത്തിൽ വ്യത്യസ്ത തീരുമാനങ്ങൾ ആണെങ്കിൽ കേന്ദ്രതീരുമാനം നിലനിൽക്കുന്നതുമായ കൺകറന്റ് ലിസ്റ്റ് എന്നിങ്ങനെ ഭരണപരമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന മൂന്ന് പട്ടികകളാണ് ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ കേന്ദ്രത്തിനു മാത്രം തീരുമാനം എടുക്കാവുന്ന യൂണിയൻ ലിസ്റ്റിലെ പതിനേഴാമത്തെ വിഷയമാണ് പൗരത്വം.

പൗരത്വം നൽകുന്നതും ഇല്ലാതാക്കുന്നതുമെല്ലാം പൂർണ്ണമായും കേന്ദ്രസർക്കാരിന്റെ അധികാരപരിധിയിൽ ഉൾപ്പെടുന്ന കാര്യമാണ്. ചുരുക്കിപ്പറഞ്ഞാൽ കേരളം ഒരു സ്വതന്ത്ര പരമാധികാര രാജ്യമല്ലാത്തതിനാൽ, സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കാതിരിക്കാൻ ഭരണഘടനാപരമായി അങ്ങേയ്ക്ക് യാതൊരു അധികാരവും ഇല്ല. കേന്ദ്രം നിയമം വേണ്ടെന്ന് വയ്ക്കുകയോ, സുപ്രീം കോടതി നിയമത്തെ മരവിപ്പിക്കുകയോ, അങ്ങയുടെ പ്രസ്ഥാനം കേന്ദ്രത്തിൽ അധികാരത്തിൽ വന്ന് നിയമഭേദഗതി കൊണ്ടുവരികയോ ചെയ്താലേ ജനാധിപത്യപരമായി ഒരു മാറ്റം പ്രതീക്ഷിക്കാൻ കഴിയൂ. 2024 തിരഞ്ഞെടുപ്പ് ജയിച്ച് കേന്ദ്രത്തിൽ ഗവണ്മെന്റ് രൂപീകരിക്കാൻ അങ്ങേയ്ക്ക് ഇന്നേതന്നെ ആശംസകൾ നേരുന്നു!

shortlink

Related Articles

Post Your Comments

Related Articles


Back to top button