KeralaLatest NewsNews

ബലാത്സംഗ കുറ്റങ്ങള്‍ ചുമത്തുന്നതില്‍ ലിംഗവിവേചനം പാടില്ലെന്ന് ഹൈക്കോടതി

കൊച്ചി: ബലാത്സംഗ കുറ്റങ്ങൾ ചുമത്തുന്നതിൽ ലിംഗവിവേചനം പാടില്ലെന്ന്  കേരള ഹൈക്കോടതി. വിവാഹമോചിതരായ ദമ്പതികൾ തങ്ങളുടെ കുട്ടിയുടെ സംരക്ഷണത്തെ സംബന്ധിച്ച് നൽകിയ  ഹർജിയിൽ തീർപ്പ് കൽപ്പിക്കവേയാണ് ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ് ഇത്തരമൊരു അഭിപ്രായ പ്രകടനം നടത്തിയത്.

കേസിലെ ഭർത്താവ് ഒരിക്കൽ ബലാത്സംഗക്കേസിൽ പ്രതിയാണെന്ന കാര്യം കോടതിയിൽ ഉന്നയിച്ചപ്പോഴാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് ഈ പരാമർശം നടത്തിയത്. ഇയാൾ ഇപ്പോൾ ജാമ്യത്തിലാണെന്നും വ്യാജ വിവാഹ വാഗ്ദാനത്തിൽ ലൈംഗികാരോപണം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രസ്തുത കേസെന്നും ഭർത്താവിന്റെ അഭിഭാഷകൻ വാദിച്ചു.

തുടർന്ന്, ഇന്ത്യൻ ശിക്ഷാനിയമത്തിലെ 376-ാം വകുപ്പിന് (ബലാത്സംഗത്തിനുള്ള ശിക്ഷ) ലിംഗ സമത്വമില്ലെന്ന് ഹൈക്കോടതി വാക്കാൽ പരാമർശം നടത്തുകയായിരുന്നു.

‘376-ാം വകുപ്പിൽ ലിംഗ സമത്വമില്ല. വിവാഹ വാഗ്ദാനം നൽകി ഒരു സ്ത്രീ പുരുഷനെ കബളിപ്പിച്ചാൽ, അവൾക്കെതിരെ നടപടിയെടുക്കാൻ കഴിയില്ല. എന്നാൽ, ഒരു പുരുഷൻ സമാനമായ കുറ്റം ചെയ്താൽ അയാളുടെ പേരിൽ കേസ് ചുമത്തപ്പെടും. ഇത് എന്ത് നിയമമാണ്. നിയമം ലിംഗ സമത്വമുള്ളതായിരിക്കണം’ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് പറഞ്ഞു.

ബലാത്സംഗ കുറ്റത്തിന്റെ നിയമപരമായ വ്യവസ്ഥകൾ ലിംഗവിവേചനമുള്ളതാണെന്ന് ഈ വർഷമാദ്യവും  ജസ്റ്റിസ് മുഷ്താഖ് സൂചിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button