Latest NewsSaudi ArabiaNewsInternationalGulf

ആഭ്യന്തര ഹജ്ജ് തീർത്ഥാടകർക്കുള്ള ബുക്കിംഗ് ആരംഭിച്ചു: അറിയിപ്പുമായി സൗദി അറേബ്യ

റിയാദ്: ആഭ്യന്തര ഹജ്ജ് തീർത്ഥാടകർക്കുള്ള ബുക്കിംഗ് ആരംഭിച്ച് സൗദി അറേബ്യ. ജൂൺ 11 ശനിയാഴ്ച വരെ അപേക്ഷ സമർപ്പിക്കാം. ഹജ്ജിന് പോകാൻ ഉദ്ദേശിക്കുന്നവർക്ക് https://www.haj.gov.sa/en/InternalPages/Haj എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാം. ഹജ്ജ് നിർവഹിക്കുന്നതിന് 65 വയസ്സിനു താഴെയുള്ള പൗരന്മാരും താമസക്കാരും കോവിഡ് വാക്‌സിൻ മൂന്നു ഡോസുകൾ പൂർത്തിയാക്കണമെന്നാണ് നിർദ്ദേശം.

Read Also: പെര്‍ഫ്യൂം ഉപയോഗിക്കുമ്പോൾ ഇവ തീർച്ചയായും ശ്രദ്ധിക്കണം

എല്ലാ തീർത്ഥാടകരും ആരോഗ്യ നിർദ്ദേശങ്ങൾ പാലിക്കണമെന്നും ഹജ്ജ് കർമങ്ങൾ നിർവഹിക്കുമ്പോൾ അവരുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനുള്ള എല്ലാ മുൻകരുതൽ നടപടികൾ പാലിക്കണമെന്നും മന്ത്രാലയം നിർദ്ദേശം നൽകി.

അതേസമയം, അനുമതിയില്ലാതെ ഹജ്ജ് കർമ്മത്തിന് പോകുന്ന പ്രവാസികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് സൗദി സർക്കാർ നേരത്തെ അറിയിച്ചിരുന്നു. നിയമം ലംഘിച്ചാൽ പ്രവാസികളുടെ വിരലടയാളം രേഖപ്പെടുത്തുകയും നാടുകടത്തുകയും ചെയ്യുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് അറിയിച്ചു. പെർമിറ്റ് ലഭിക്കാതെ ഹജ്ജിന് പോകുന്നവർ പിടിക്കപ്പെട്ടാൽ 10 വർഷത്തേക്ക് സൗദി അറേബ്യയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തുകയും ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി.

Read Also: സംരക്ഷിത വനപ്രദേശ അതിര്‍ത്തിയില്‍ പരിസ്ഥിതിലോല മേഖല നിര്‍ബന്ധമെന്ന് സുപ്രീംകോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button