KeralaLatest NewsNews

തോൽവിയുടെ കാരണം ഇഴകീറി പരിശോധിക്കും: രണ്ടാം സ്ഥാനം നിലനിർത്തി ജോ ജോസഫ്

നിലപാടുകൾ മുന്നോട്ട് വച്ചുള്ള രാഷ്ട്രീയ പോരാട്ടമാണ് നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിൽ പ്രതികരിച്ച് എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോ ജോസഫ്. പരാജയം വ്യക്തിപരമല്ലെന്നും തോൽവിയുടെ കാരണം ഇഴകീറി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ഏൽപ്പിച്ച ജോലി നന്നായി ചെയ്‌തെന്നും നിലപാടുകൾ മുന്നോട്ട് വച്ചുള്ള രാഷ്ട്രീയ പോരാട്ടമാണ് നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ഗൂഗിൾ മീറ്റ് ഇനി ഡ്യുവോയ്ക്ക് സ്വന്തം

‘ആത്മാർത്ഥമായി പ്രവർത്തിച്ചു. എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി. പാർട്ടി പ്രതീക്ഷിക്കാത്ത തോൽവിയാണ് സംഭവിച്ചത് അതിന്റെ കാരണങ്ങൾ പരിശോധിക്കും’- അദ്ദേഹം പ്രതികരിച്ചു. അതേസമയം, തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാ‍ര്‍ത്ഥി ഉമാ തോമസ് മികച്ച ലീഡിലേക്ക് നീങ്ങിയതിന് പിന്നാലെ, മുൻ കോൺഗ്രസ് നേതാവ് കെ.വി. തോമസിന്റെ വീടിന് മുന്നില്‍ യു.ഡി.എഫ്. പ്രവര്‍ത്തകര്‍ ആഹ്ളാദപ്രകടനം നടത്തി. കെ.വി. തോമസിന്റെ ചിത്രം കത്തിച്ചാണ് പ്രവര്‍ത്തകര്‍ ആഹ്ളാദപ്രകടനം നടത്തിയത്. തിരുത മീനുമായി പ്രതിഷേധിച്ചുമാണ് പ്രവർത്തകർ കെ.വി തോമസിനോട് പ്രതികരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button