Latest NewsNewsLife Style

വെളിച്ചെണ്ണയുടെ ഗുണങ്ങൾ…

 

വെളിച്ചെണ്ണ കൂടുതലായി ഉപയോഗിച്ചാൽ കൊളസ്‌ട്രോൾ കൂടും ഹൃദ്രോഗ സാധ്യതയേറും എന്നുമുള്ള ധാരണയിലാണ് നമ്മൾ. എന്നാല്‍, വെളിച്ചെണ്ണയുപയോഗിയ്‌ക്കുന്നത്‌ ആരോഗ്യത്തിന്‌ ഗുണകരമാണെന്നാണ്‌ പുതിയ പഠനങ്ങള്‍ പറയുന്നത്‌. ഓയില്‍ പുള്ളിംഗ്‌ എന്ന രീതിയെക്കുറിച്ചാണ് പുതിയ പഠനം. ശരീരത്തിന്റെ ആരോഗ്യത്തിനും ഇത്‌ ഏറെ ഗുണകരമാണ്‌. ശരീരത്തിലെ വിഷാംശമാണ്‌ പല അസുഖങ്ങള്‍ക്കും പ്രധാന കാരണം. ശരീരത്തിലെ വിഷാംശം നീക്കുന്നതിനുള്ള നല്ലൊരു വഴിയാണ്‌ കോക്കനട്ട്‌ ഓയില്‍ പുള്ളിംഗ്‌.

ആന്റികാര്‍സിനോജനിക്‌ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്‌ വെളിച്ചെണ്ണ കൊണ്ടുള്ള ഓയില്‍ പുള്ളിംഗ്‌. അതായത്‌, ക്യാന്‍സറിനെ ചെറുക്കാന്‍ പ്രാപ്‌തിയുള്ളവയാണ് ഇത്. ശരീരത്തിലെ വിരകളേയും മറ്റും അകറ്റാനുള്ള നല്ലൊരു വഴിയാണിത്‌. ശരീരത്തിലെ വൈറല്‍, ബാക്ടീരിയല്‍, ഫംഗല്‍ ഇന്‍ഫെക്ഷന്‍ അകറ്റാനുള്ള നല്ലൊരു വഴിയാണ്‌ കോക്കനട്ട്‌ ഓയില്‍ പുള്ളിംഗ്‌. മൈഗ്രേന്‍ തലവേദനയകറ്റാനുള്ള നല്ലൊരു വഴിയാണ്‌ കോക്കനട്ട്‌ ഓയില്‍ പുള്ളിംഗ്‌. കിഡ്‌നിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള നല്ലൊരു വഴിയാണിത്‌. ഇന്‍സോംമ്‌നിയ അഥവാ ഉറക്കപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്‌. രാവിലെ വെറുംവയറ്റിലാണ്‌ ഓയില്‍ പുള്ളിംഗ്‌ ചെയ്യേണ്ടത്‌. അര ടേബിള്‍ സ്‌പൂണ്‍ വെളിച്ചെണ്ണയെടുത്ത്‌ വായിലൊഴിച്ച്‌ കുലുക്കുഴിയുക. വായിലെ എല്ലാ ഭാഗത്തും ഇതെത്തണം. എന്നാല്‍, ഇറക്കരുത്‌. ഇതിനു ശേഷം, തുപ്പിക്കളഞ്ഞ്‌ വായില്‍ സാധാരണ വെള്ളമൊഴിച്ചു കഴുകണം. പല്ലിന്റെ ആരോഗ്യത്തിനും വെളുപ്പിനും മോണരോഗങ്ങള്‍ അകറ്റുന്നതിനും ഇത്‌ ഏറെ നല്ലതാണ്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button