KeralaLatest NewsNews

ബംഗളൂരുവില്‍ നിന്ന് കേരളത്തിലേയ്ക്ക് മയക്കുമരുന്ന് ഒഴുകുന്നു, മാരക മയക്കുമരുന്നുമായി യുവാവ് പിടിയില്‍

മാരക മയക്കുമരുന്നുമായി യുവാവ് പിടിയില്‍

കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയില്‍ മാരക മയക്കുമരുന്നുമായി യുവാവ് പിടിയിലായി. 55 ഗ്രാം എംഡിഎംഎയുമായാണ് യുവാവ് പിടിയിലായത്. കേരളപുരം സ്വദേശി അജിത്താണ് പിടിയിലായത്. ബംഗളൂരുവില്‍ നിന്ന് ട്രെയിന്‍ വഴി കേരളത്തില്‍ മയക്കുമരുന്ന് എത്തിച്ച അജിത്തിനെ കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് പിടികൂടിയത്.

Read Also: തൃക്കാക്കരയിലെ ജയം യു.ഡി.എഫിന്റെ കൂട്ടായ പ്രയത്നത്തിന്റെ ഫലം: എം.എം ഹസ്സൻ

എംഡിഎംഎ വിതരണം ചെയ്യുന്ന സംഘത്തിലെ മുഖ്യ കണ്ണിയാണ് അജിത്ത് എന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. ലഹരിമരുന്ന് ഉപയോഗിക്കുന്ന യുവാക്കളെ പോലീസ് കണ്ടെത്തിയിരുന്നു. ഇവരില്‍ നിന്നാണ് ഇടപാടുകാരനായ അജിത്തിന്റെ വിവരങ്ങള്‍ ലഭിച്ചത്.

ബംഗളൂരുവില്‍ നിന്ന് കേരളത്തിലേയ്ക്ക് മയക്കുമരുന്ന് കടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്. പോലീസിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ഇയാളെ പിടികൂടിയത്. ജില്ലയില്‍ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ എംഡിഎംഎ വേട്ട കൂടിയാണിത് എന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button