Latest NewsNewsIndiaBusiness

വീണ്ടും ഉയർന്ന് വിദേശ നാണ്യശേഖരം

മുൻ ആഴ്ചകളിൽ വിദേശ നാണ്യശേഖരത്തിൽ 423.0 കോടി ഡോളറിന്റെ വർദ്ധനവ് ഉണ്ടായി

രാജ്യത്തിന്റെ വിദേശ നാണ്യശേഖരത്തിൽ വീണ്ടും ഉയർച്ച രേഖപ്പെടുത്തി. പുതിയ കണക്കുകൾ പ്രകാരം, 60,136.3 കോടി ഡോളറാണ് രാജ്യത്തിന്റെ വിദേശ നാണ്യശേഖരം. മെയ് 27 ന് അവസാനിച്ച ആഴ്ചയിൽ 385.4 കോടി ഡോളറാണ് കൂടുതലായി എത്തിയത്. കൂടാതെ, മുൻ ആഴ്ചകളിൽ വിദേശ നാണ്യശേഖരത്തിൽ 423.0 കോടി ഡോളറിന്റെ വർദ്ധനവ് ഉണ്ടായി.

വിദേശ കറൻസി ആസ്തി, സ്വർണ ശേഖരം എന്നിവയുടെ അളവ് കൂടിയത് മൊത്തശേഖരത്തിലും പ്രതിഫലിച്ചു. വിദേശ കറൻസി ആസ്തി 361 കോടി ഡോളർ വർദ്ധിച്ച് 53,698 കോടി ഡോളറായി. കൂടാതെ, സ്വർണ ശേഖരം 9.4 കോടി വർദ്ധിച്ച് 4091.7 കോടി ഡോളറായി.

Also Read: ചാഞ്ചാടി സ്വർണ വില, ഇന്നത്തെ നിരക്ക് അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button