Latest NewsIndiaNews

സംരക്ഷിത വനമേഖലകളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിൽ നിർമ്മാണ പ്രവർത്തനങ്ങൾ പാടില്ല: സുപ്രീം കോടതി

ന്യൂഡൽഹി: സംരക്ഷിത വനമേഖലകളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിൽ നിർമ്മാണ പ്രവർത്തനങ്ങൾ പാടില്ലെന്ന് സുപ്രീം കോടതി. വനമേഖലകളുടെ അതിര്‍ത്തിയില്‍നിന്ന് ഒരുകിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതിലോല മേഖലയാണെന്നും, ഇവ സംരക്ഷിക്കപ്പെടേണ്ടതാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Also Read:ബിഗ്‌ബോസ് സിഗരറ്റും പ്രോട്ടീനും മരുന്നും കൊടുത്ത് ഓമനിച്ചു, അവസാനം ബിബിയെ തെറിവിളിച്ചു ചട്ടിയും പൊട്ടിച്ച് ജാസ്മിൻ പോയി

‘ദേശീയ പാര്‍ക്കുകള്‍ക്കും വന്യജീവി സങ്കേതങ്ങള്‍ക്കും ചുറ്റളവില്‍ ഒരു കിലോമീറ്റര്‍ പരിസ്ഥിതിലോല മേഖല നിര്‍ബന്ധമാണ്. നിലവില്‍ ഇത്തരം പ്രദേശങ്ങളില്‍ ഒരു കിലോമീറ്ററിലധികം ബഫര്‍ സോണുണ്ടെങ്കില്‍ അതേപടിതന്നെ തുടരണം. ദേശീയ പാര്‍ക്കുകളിലും വന്യജീവി സങ്കേതങ്ങളിലും ഖനനം പാടില്ല. പരിസ്ഥിതിലോല മേഖലക്കുള്ളില്‍ ഫാക്ടറികളോ മറ്റു സ്ഥിരം നിര്‍മിതികളോ അനുവദിക്കരുത്’, കോടതി നിർദ്ദേശിച്ചു.

‘പൊതുതാല്‍പര്യാര്‍ഥം പരിസ്ഥിതിലോല മേഖലയുടെ ചുറ്റളവില്‍ മാറ്റം വരുത്തുന്നുണ്ടെങ്കില്‍ സംസ്ഥാനങ്ങളോ കേന്ദ്രഭരണപ്രദേശങ്ങളോ കേന്ദ്ര ഉന്നതാധികാര സമിതിയെയും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തെയും സമീപിക്കണം. അവിടെനിന്നു ലഭിക്കുന്ന വിവരങ്ങളുടെയും നിര്‍ദ്ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ കോടതി ആവശ്യമായ ഉത്തരവ് പുറപ്പെടുവിക്കും.

സംരക്ഷിത വനവുമായി ബന്ധപ്പെട്ട പരിസ്ഥിതിലോല മേഖല സംബന്ധിച്ച്‌ ഹൈക്കോടതികളിലോ കീഴ്ക്കോടതികളിലോ എന്തെങ്കിലും ഉത്തരവ് ഉണ്ടെങ്കില്‍ അത് നിലനില്‍ക്കില്ല’, സുപ്രീം കോടതി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button