Latest NewsNewsLife StyleHealth & Fitness

ഗർഭിണികൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങളറിയാം

ഗർഭിണികൾ ചില സമയങ്ങളിൽ ചില ഭക്ഷണങ്ങൾ ഒഴിവാക്കാറുണ്ട്. കേൾക്കുമ്പോൾ അത്ഭുതം തോന്നുമെങ്കിലും കുഞ്ഞിന്റെയും അമ്മയുടെയും നല്ല ആരോഗ്യത്തിന് ചില ആഹാരങ്ങൾ ഒഴിവാക്കിയേ മതിയാകൂ. ഇനി അവ ഏതൊക്കെയെന്ന് നോക്കാം…

സിട്രസ് പഴങ്ങൾ

മിക്ക ഗർഭിണികൾക്കും ആഹാരത്തിനൊപ്പവും അല്ലാതെയും സിട്രസ് പഴങ്ങൾ കഴിക്കുന്നത് പ്രശ്നമൊന്നും ഉണ്ടാക്കില്ല. എന്നാൽ, തികട്ടൽ, നെഞ്ചെരിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾ അനുഭവപ്പെടുന്നവർ ഇത്തരം പഴങ്ങൾ കഴിക്കുന്നത് അവസ്ഥ കൂടുതൽ വഷളാക്കും.

ഉയർന്ന തോതിൽ മെർക്കുറിയുടെ അംശമുള്ള മത്സ്യം

മത്സ്യം കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന അമ്മമാരുടെ രക്തത്തിൽ മെർക്കുറിയുടെ (രസം) അംശം കൂടുന്നതായി കണ്ടെത്തിയിട്ടുണ്ട്. മെർക്കുറി ഒരു വിഷ പദാർത്ഥമാണ്. ഇത് പ്രതിരോധസംവിധാനം, നാഡീവ്യൂഹം, വൃക്കകൾ എന്നിവയെ പ്രതികൂലമായി ബാധിക്കും. ട്യൂണ, അയല, സ്രാവ്, സ്വോർഡ് ഫിഷ് തുടങ്ങിയ കടൽ മത്സ്യങ്ങളിലും മലിനജലത്തിൽ വളരുന്ന മത്സ്യങ്ങളിലും മറ്റും മെർക്കുറിയുടെ അംശം കണ്ടെത്തിയിട്ടുണ്ട്.

ഓർക്കുക, എല്ലാം മത്സ്യങ്ങളിലും മെർക്കുറി ഉണ്ടാകണമെന്നില്ല. ചില തരം മീനുകളിൽ മാത്രമാണ് ഇതുണ്ടാവുക. ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയ, മെർക്കുറി ഇല്ലാത്ത മത്സ്യങ്ങൾ നിങ്ങൾക്ക് കഴിക്കാവുന്നതാണ്.

Read Also : മാട്രിമോണിയല്‍ ആപ്പുവഴി പരിചയം സ്ഥാപിച്ച് തട്ടിപ്പ്: 4വിവാഹങ്ങള്‍ ചെയ്ത തട്ടിപ്പുകാരന്‍ അസറുദ്ദീന്‍ പിടിയില്‍

കഫീൻ

കഫീൻ അടങ്ങിയ പാനീയങ്ങൾ ദിവസവും 2-3 കപ്പിൽ കൂടുതലാവരുത്. ഉയർന്ന അളവിൽ കഫീൻ കഴിക്കുന്നത് ജനനസമയത്ത് കുഞ്ഞിന്റെ ഭാരം കുറവായിരിക്കുന്നതിനു കാരണമാകും. ഭ്രൂണത്തിന്റെ വളർച്ചയെയും ഇത് പ്രതികൂലമായി ബാധിക്കും.

കപ്പലണ്ടി

നിങ്ങളുടെ കുടുംബത്തിൽ ആർക്കെങ്കിലും കപ്പലണ്ടി കഴിക്കുന്നതു മൂലം അലർജി ഉണ്ടെങ്കിൽ അല്ലെങ്കിൽ നിങ്ങളുടെ ഡോക്ടർ നിർദേശിക്കുന്നുവെങ്കിൽ, അത് ഒഴിവാക്കുക. ഗർഭകാലത്ത് കപ്പലണ്ടി ഒഴിവാക്കുന്നത് നിങ്ങളുടെ കുട്ടിക്ക് അതിനോടുള്ള അലർജി ഒഴിവാക്കാൻ സഹായിക്കുമെന്ന് പൊതുവെ കരുതപ്പെടുന്നു. എന്നാൽ, ഇതിന് ശാസ്ത്രീയമായ തെളിവുകളൊന്നുമില്ല.

മദ്യം

ഗർഭിണികൾ ഒരു കാരണവശാലും മദ്യം ഉപയോഗിക്കരുത്. ഇത് ‘ഫീറ്റൽ ആൽക്കഹോൾ സിൻഡ്രോമി’നു കാരണമാകാം (കുഞ്ഞിന്റെ മുഖത്തിനു വൈരൂപ്യം, ഹൃദ്രോഗങ്ങൾ തുടങ്ങിയവ). മദ്യപാനം മൂലം ചാപിള്ളയെ പ്രസവിക്കൽ, ഗർഭമലസൽ തുടങ്ങിയവയും സംഭവിച്ചേക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button