Latest NewsNewsLife StyleHealth & Fitness

സൗന്ദര്യ വർധന വസ്തുക്കൾ ഉപയോ​ഗിക്കുന്ന ​ഗർഭിണികൾ അറിയാൻ

ഗർഭിണികൾ എന്ത് ചെയ്താലും വളരെ ശ്രദ്ധയോടെ വേണമെന്ന് പഴമക്കാർ പറയാറുണ്ട്. കാരണം ഒന്ന് ശ്രദ്ധ തെറ്റിയാൽ അത് കുഞ്ഞിനെ മോശമായി ബാധിച്ചേക്കാം. ഗർഭിണികൾ മേക്കപ്പ് ഇട്ടാൽ എന്താണ് സംഭവിക്കുന്നത് എന്ന് അറിയേണ്ടേ!

ഗർഭിണികൾ വളരെ ശ്രദ്ധാപൂര്‍വം വേണം മേക്കപ്പ് സാധനങ്ങള്‍ തെരഞ്ഞെടുക്കാന്‍. അതിലടങ്ങിയിരിക്കുന്ന കെമിക്കലുകള്‍ ചിലപ്പോള്‍ കുട്ടിയുടെ ആരോഗ്യത്തെ ബാധിക്കാന്‍ സാധ്യതയുണ്ട്. ധാരാളം വെള്ളം കുടിച്ച് സ്‌കിന്നിന് എപ്പോഴും ഹൈഡ്രേഷന്‍ നല്‍കുക. അധികം ഫ്രാഗ്രന്‍സ് ഇല്ലാത്ത മോയ്‌സ്ച്വറൈസറോ ക്രീമോ ഉപയോഗിക്കാം.

Read Also : വാട്സ്ആപ്പ്: പണമിടപാടുകൾക്ക് 35 രൂപ ക്യാഷ് ബാക്ക്

സൗന്ദര്യ വർധന വസ്തുക്കൾ ഗർഭിണികൾ ഉപയോഗിക്കുന്നത്‌ ഗർഭസ്ഥ ശിശുവിന്റെ തലച്ചോറിനെ ബാധിക്കും. ഇത്‌ കുട്ടികളിൽ ഓട്ടിസത്തിനു വരെ കാരണമാകുന്നു.

എന്നാൽ, സ്ത്രീകളുടെ മുഖത്തിന്‌ കൂടുതൽ തിളക്കം വക്കുന്ന സമയം കൂടിയാണ് ഗർഭകാലം. എങ്കിലും ചിലർക്കു മാത്രം മുഖക്കുരുവും മുടി കൊഴിച്ചിലുമുണ്ടാകും. ഹോർമോണുകളിലുള്ള വ്യതിയാനമാണ് ഇതിനു കാരണം. മുഖക്കുരു ഒഴിവാക്കാൻ നിങ്ങൾ എന്തെങ്കിലും തരത്തിലുള്ള ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിന്‌ മുൻപ്‌ ഡോക്ടറുടെ നിർദ്ദേശം തേടാവുന്നതാണ്. റെറ്റിനോൾ പോലുള്ള രാസവസ്തുക്കൾ പൂർണ്ണമായും ഒഴിവാക്കുന്നതും നല്ലതാണ്.

തിളപ്പിക്കാത്ത പാലിൽ പഞ്ഞി മുക്കി മുഖത്ത്‌ സാവധാനം തടവുക. ഇത്‌ ചർമ്മത്തിന്‌ നനവ്‌ ലഭിക്കാനും തിളക്കമുണ്ടാകാനും സഹായിക്കും. സോപ്പ്‌ ഒഴിവക്കുന്നത്‌ നല്ലതാണ്. സോപ്പിന്റെ അമിതമായ ഉപയോഗം ചർമ്മത്തെ വരണ്ടതാക്കും.

ഗര്‍ഭകാലത്ത് ശരീരത്തിലെ ഹോര്‍മോണുകള്‍ കൂടുതലായി പ്രവര്‍ത്തിക്കും. സൂര്യപ്രകാശം, പൊടിയോ മറ്റ് വസ്തുക്കളോ കൊണ്ടുള്ള അലര്‍ജി ഇതിനെല്ലാം സ്‌കിന്‍ വളരെ പെട്ടെന്ന് പ്രതികരിക്കും. അതിനാല്‍ തന്നെ, പുറത്തിറങ്ങുമ്പോള്‍ സണ്‍സ്‌ക്രീന്‍ തേക്കാന്‍ മറക്കരുത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button