KeralaLatest News

ആലപ്പുഴയിൽ വീട്ടിൽ നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും മയക്കുമരുന്നും പിടിച്ചെടുത്തു: രണ്ടുപേർ അറസ്റ്റിൽ

ആലപ്പുഴ: ജില്ലയിൽ വൻ ആയുധ ശേഖരവും സ്‌ഫോടക വസ്തുക്കളും മയക്കുമരുന്നും പിടികൂടി. സംഭവത്തിൽ രണ്ട് പേർ പോലീസ് പിടിയിലായിട്ടുണ്ട്. ക്രിമിനൽ പശ്ചാത്തലമുള്ള സംഘമാണ് ഇവരെന്നാണ് പോലീസ് പറയുന്നത്. ജില്ലയിൽ വലിയ ആക്രമണമായിരുന്നു ഇവർ പദ്ധതിയിട്ടിരുന്നതെന്ന് പോലീസ് പറഞ്ഞു.

ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെത്തിയത്. രാത്രിയോടെയായിരുന്നു സംഭവം. ആലപ്പുഴയിലെ ഇരവുകാട് ബൈപ്പാസിന് സമീപത്തെ വീട്ടിൽ ആയിരുന്നു പരിശോധന. ഇവിടെ ആയുധങ്ങൾ സൂക്ഷിച്ചിരുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് എത്തിയത്. വടിവാൾ ഉൾപ്പെടെയുളള മാരകായുധങ്ങൾ, എംഡിഎംഎ, കഞ്ചാവ്, സ്‌ഫോടക വസ്തുക്കൾ എന്നിവയാണ് പിടിച്ചെടുത്തത്. പോലീസിനെ ഭയന്ന് രണ്ടംഗ സംഘത്തിനൊപ്പമുണ്ടായിരുന്ന ഒരാൾ രക്ഷപ്പെട്ടു. ഇയാൾക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button