Latest NewsNewsIndia

സൽമാൻ ഖാനെതിരെ വധഭീഷണി

മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാനെതിരെ വധഭീഷണി. നടനെതിരെ വധഭീഷണി മുഴക്കിയുള്ള ഭീഷണി സന്ദേശം അംഗരക്ഷകർക്ക് ലഭിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി മുംബൈ പോലീസ് അറിയിച്ചു. ബാന്ദ്ര ബസ് സ്റ്റാന്റിന് സമീപത്തെ മൈതാനത്ത് നിന്നാണ് കത്ത് ലഭിച്ചത്. സലീം ഖാൻ ദിവസും പ്രഭാത സവാരിയ്ക്ക് എത്തുന്ന സ്ഥലമാണ് ഇവിടം. സംഭവത്തിൽ ബാന്ദ്ര പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read Also: വിദേശത്ത് ഒളിവില്‍ കഴിഞ്ഞപ്പോൾ വിജയ് ബാബുവിന് ക്രെഡിറ്റ് കാര്‍ഡ് എത്തിച്ച സംഭവം : നടന്‍ സൈജു കുറുപ്പിന്റെ മൊഴിയെടുത്തു

നേരത്തെയും താരത്തിനെതിരെ വധഭീഷണി ഉയർന്നിരുന്നു. കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ വിചാരണ നടപടികൾ നേരിടുന്നതിനിടെയായിരുന്നു സൽമാന് ഖാന് നേരെ നേരത്തെ വധ ഭീഷണി ഉയർന്നത്. നിലവിൽ ജയിൽവാസം അനുഭവിച്ചുപോരുന്ന കൊടും കുറ്റവാളി ലോറൻസ് ബിഷ്ണോയി ആയിരുന്നു അന്ന് താരത്തിന് ഭീഷമി സന്ദേശം അയച്ചത്.

Read Also: ‘ടോക്സിക് അല്ല, ഒരിക്കൽ പോലും പരിധിവിട്ട് പെരുമാറിയിട്ടില്ല’: റോബിനാണ് ഇഷ്ട താരമെന്ന് ഗായത്രി സുരേഷ്

shortlink

Related Articles

Post Your Comments

Related Articles


Back to top button