Latest NewsNewsLife Style

മത്സ്യത്തിനുണ്ട് ഈ ഗുണങ്ങൾ…

 

 

മത്സ്യത്തില്‍ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നു. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് ഉത്തമമാണ്. വിഷാദരോഗം, സ്ട്രോക്ക് എന്നിവ ഒരു പരിധിവരെ തടയുന്നതിവും ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.
കശുവണ്ടിയും ചോക്കലേറ്റും ഉപയോഗിക്കുക. ചോക്കലേറ്റില്‍ കാപ്പിക്കുരു അടങ്ങിയിരിക്കുന്നു. ഇത് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. കശുവണ്ടി വിറ്റാമിന്‍ ഇയുടെ കലവറയാണ്.

വെളുത്തുള്ളി ഭക്ഷണത്തില്‍ ധാരാളം ഉള്‍കൊള്ളിക്കുന്നത് നല്ലതാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് തുല്യമായി നില നിര്‍ത്താന്‍ സഹായകമാണ്. ഇത് കൂടാതെ, തലച്ചോറിലേക്കുള്ള രക്തത്തിന്റെ ഒഴുക്ക് വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. കാബേജ്, കോളിഫ്ലവര്‍, പയറു വര്‍ഗ്ഗത്തില്‍പെട്ട ഭക്ഷണപദാര്‍ത്ഥങ്ങള്‍ എന്നിവ നമ്മുടെ ഭക്ഷണത്തില്‍ ഉൾപ്പെടുത്തുക. ഇത് ഓര്‍മ്മശക്തിവര്‍ദ്ധിപ്പിക്കുന്നതിനും തലച്ചോറിന്റെ ആരോഗ്യത്തിനും ഉത്തമമാണ്. അതുപോലെ, ധാന്യങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍കൊള്ളിക്കുക. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ശരിയായി നിലനിര്‍ത്തുന്നതിന് ധാന്യങ്ങള്‍ സഹായകമാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button