Latest NewsNewsFootballSports

റൊണാൾഡോയ്ക്ക് ഇരട്ട ഗോൾ: യുവേഫ നാഷൻസ് ലീഗിൽ പോർച്ചുഗലിന് തകർപ്പൻ ജയം

ലിസ്‌ബണ്‍: യുവേഫ നാഷൻസ് ലീഗിൽ പോർച്ചുഗലിന് തകർപ്പൻ ജയം. സ്വിറ്റ്സർലൻഡിനെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് പോർച്ചുഗൽ പരാജയപ്പെടുത്തിയത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോൾ കരുത്തിലാണ് പോർച്ചുഗൽ സ്വിറ്റ്സർ‍ലൻഡിനെ തകർത്തത്. ഇതോടെ പോർച്ചുഗലിനായുള്ള റൊണാൾഡോയുള്ള ഗോളുകളുടെ എണ്ണം 118 ആയി.

അതേസമയം, നേഷൻസ് ലീഗിൽ ചെക്ക് റിപ്പബ്ലിക്ക് സ്പെയിനിനെ സമനിലയിൽ തളച്ചു. ഇരുടീമുകളും രണ്ട് ഗോൾ വീതം നേടി. ഗവി, ഇനിയോ മാർട്ടിനസ് എന്നിവരാണ് സ്പെയിന് വേണ്ടി ഗോൾ നേടിയത്. നിലവിൽ പോർച്ചുഗലും സ്വിറ്റ്സർലൻഡും അടങ്ങുന്ന ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്താണ് സ്പെയിൻ.

സ്പെയിനിനായി അന്താരാഷ്ട്ര മത്സരത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് ഇന്നത്തെ ഗോളോടെ ഗവി സ്വന്തമാക്കി. ബാഴ്സ സഹതാരം അൻസു ഫതിയുടെ റെക്കോ‍ർഡാണ് ഗവി മറികടന്നത്. ഗോൾ നേടുമ്പോൾ 17 വയസും 304 ദിവസവുമാണ് ഗവിയുടെ പ്രായം.

Read Also:- ദഹനസംബന്ധമായ പ്രശ്നങ്ങൾ തടയാൻ ഇനി ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം..

മറ്റൊരു മത്സരത്തിൽ സ്വീഡനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് നോർവെ തോൽപ്പിച്ചു. എർലിംഗ് ഹാലൻഡിന്‍റെ ഇരട്ട ഗോൾ കരുത്തിലാണ് നോർവെയുടെ ജയം. ആന്തണി ഇലോംഗയാണ് സ്വീഡന്‍റെ ഏക ഗോൾ നേടിയത്. പൂളിൽ ഒരു വിജയവും ഒരു തോൽവിയുമായി സ്വീഡൻ മൂന്നാമതും രണ്ട് ജയങ്ങളുമായി നോർവെ ഒന്നാമതുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button