IdukkiKeralaNattuvarthaLatest NewsNews

പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചു : അച്ഛന് 20 വർഷം കഠിന തടവും പിഴയും

ഇടുക്കി എഴുകുംവയൽ സ്വദേശിയാണ് കേസിലെ പ്രതി

ഇടുക്കി: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിൽ പിതാവിന് 20 വർഷം കഠിന തടവും 50000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ഇടുക്കി എഴുകുംവയൽ സ്വദേശിയാണ് കേസിലെ പ്രതി. കട്ടപ്പന പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.

പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടി ശിക്ഷ അനുഭവിക്കണമെന്നും കോടതി നിർദ്ദേശത്തിൽ പറയുന്നു. 2020-ൽ ഫയൽ ചെയ്ത പോക്സോ കേസിലാണ് വിധി ഉണ്ടായത്.

Read Also : വയനാട്ടിൽ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു

നെടുംകണ്ടം സിഐയായിരുന്ന പി കെ ശ്രീധരൻ ആണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ സുസ്മിത ജോൺ ഹാജരായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button