Latest NewsNewsIndia

രാജ്യസഭാ തെരഞ്ഞെടുപ്പ്: ഉദ്ധവ് താക്കറെയും ശരത് പവാറും മല്ലികാർജുൻ ഖാർഗെയും എംഎൽഎമാരുമായി കൂടിക്കാഴ്ച്ച നടത്തി

മുംബൈ: രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെ, എൻ.സി.പി നേതാവ് ശരത് പവാർ, കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ തുടങ്ങിയവർ മൂന്ന് പാർട്ടികളുടെയും എം.എൽ.എമാരുമായി കൂടിക്കാഴ്ച നടത്തി. ജൂൺ 10 നാണ് മഹാരാഷ്ട്രയിൽ നിന്നുള്ള ആറ് രാജ്യസഭാ ഒഴിവുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്.

Read Also: സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴികൊടുത്തതിന് പിന്നില്‍ സിപിഎമ്മിലെ വിഭാഗിയത: സന്ദീപ് വാര്യര്‍

അതേസമയം, ശിവസേന, എൻ.സി.പി, കോൺഗ്രസ് എന്നിവയുടെ ഭരണകക്ഷിയായ മഹാ വികാസ് അഘാഡി (എം.വി.എ) സഖ്യത്തിന്റെ നേതാക്കൾ സ്വതന്ത്ര എം.എൽ.എമാരുമായും ചെറിയ പാർട്ടികളുമായും പിന്തുണ തേടാൻ ചർച്ചകൾ നടത്തിയിട്ടുണ്ട്. തങ്ങളുടെ നിയമസഭാംഗങ്ങളെ സിറ്റി ഹോട്ടലിലേക്ക് മാറ്റാനും സേന തീരുമാനിച്ചു. തങ്ങളുടെ വിജയം സുനിശ്ചിതമാണെന്നും മൂന്ന് പാർട്ടികളിലെയും നിയമസഭാംഗങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്നും യോഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കിയതായി ശിവസേന എം.എൽ.എയും വക്താവുമായ സുനിൽ പ്രഭു ദേശീയ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

Read Also: ബസ് സ്‌റ്റോപ്പിൽ മറ്റ് വാഹനങ്ങൾ നിർത്തിയാൽ പിഴ ചുമത്തും: മുന്നറിയിപ്പുമായി ഐടിസി

shortlink

Related Articles

Post Your Comments

Related Articles


Back to top button