Latest NewsNewsIndiaInternational

‘സത്യം പറഞ്ഞതിന് ആരെയും ശിക്ഷിക്കരുത്’: ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ ഭീഷണിക്ക് മുന്നിൽ ഇന്ത്യ കീഴടങ്ങരുതെന്ന് ഡച്ച് എം.പി

ന്യൂഡൽഹി: പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ചുള്ള ബി.ജെ.പി വക്താവിന്റെ വിവാദ പരാമർശത്തിന്റെ പേരിൽ ഇന്ത്യ ഒരു രാജ്യങ്ങൾക്കും മുന്നിൽ തലകുനിക്കേണ്ട ആവശ്യമില്ലെന്ന് ഡച്ച് നിയമനിർമ്മാതാവ് ഗീർട്ട് വൈൽഡേഴ്‌സ്. ‘സത്യം’ പറഞ്ഞതിന് ആരെയും ശിക്ഷിക്കുകയോ മാപ്പ് പറയുകയോ ചെയ്യരുതെന്നും, സാമ്പത്തിക കാരണങ്ങളാൽ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം രാഷ്ട്രങ്ങളുടെ രോഷത്തിന് പിന്നിൽ ഇന്ത്യ അടിയറവ് പറയേണ്ട ആവശ്യമില്ലെന്നാണ് അദ്ദേഹം നിരീക്ഷിക്കുന്നത്. വിവാദ പരാമർശത്തെ തുടർന്ന് പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്യപ്പെട്ട ബി.ജെ.പി വക്താവ് നൂപുർ ശർമയെ പിന്തുണച്ച് കൊണ്ടായിരുന്നു ഡച്ച് എം.പിയുടെ പ്രതികരണം.

Also Read:കരിപ്പൂരിൽ വീണ്ടും സ്വർണക്കടത്ത്: മലദ്വാരം വഴി സ്വർണം കടത്താൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ

മുസ്ലിം രാജ്യങ്ങളുടെ ഭീഷണിക്ക് മുന്നിൽ ഇന്ത്യ കീഴടങ്ങരുതെന്നും ഈ രാജ്യങ്ങളുടെ രോഷം പരി​ഹാസ്യമാണെന്നും ​ഗീർട്ട് അഭിപ്രായപ്പെട്ടു. മുസ്ലിം രാജ്യങ്ങളെ പ്രീതിപ്പെടുത്തേണ്ട ആവശ്യമില്ലെന്നും അ​ദ്ദേഹം പറഞ്ഞു. പ്രീതിപ്പെടുത്തൽ കാര്യങ്ങൾ കൂടുതൽ വഷളാക്കുമെന്ന് വൈൽഡേഴ്‌സ് നിരീക്ഷിക്കുന്നു. ഇസ്‌ലാമിക രാജ്യങ്ങളെ ഭയക്കരുതെന്നും, സ്വാതന്ത്ര്യത്തിൽ ഉറച്ച് നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. മുഹമ്മദിനെക്കുറിച്ച് സത്യം പറഞ്ഞ രാഷ്ട്രീയക്കാരിയെ പ്രതിരോധിക്കുന്നതിൽ അഭിമാനിക്കണമെന്ന് അദ്ദേഹം പറയുന്നു.

‘സ്വാതന്ത്ര്യം അപകടത്തിലാണ്, ഇന്ത്യയും നെതർലാൻഡും പോലുള്ള ജനാധിപത്യ രാജ്യങ്ങൾക്ക് നിയമവാഴ്ചയുണ്ട്. ഒരാൾ അതിരുകടന്നാൽ തീരുമാനിക്കേണ്ടത് കോടതികളാണ്, അല്ലാതെ ആരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്ന ജനക്കൂട്ടമല്ല. അവൾ [നൂപൂർ ശർമ്മ] പറഞ്ഞത് നിങ്ങൾക്ക് ഇഷ്ടപ്പെടുകയോ ഇഷ്ടപ്പെടാതിരിക്കുകയോ ചെയ്യാം. പക്ഷേ അവൾക്ക് സംസാരിക്കാൻ അവകാശമുണ്ട്. സംസാര സ്വാതന്ത്ര്യം ജനാധിപത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട മൂല്യങ്ങളിലൊന്നാണ്’, – അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button