KeralaLatest NewsNews

ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ഗുരുവായൂര്‍: ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഗുരുവായൂരിലാണ് അ‌പകടം. കേച്ചേരി തൂവാന്നൂര്‍ ചൂണ്ടപടിക്കല്‍ അനുപം പ്രസാദ് (20) ആണ് മരിച്ചത്. ചാവക്കാട് ഓവുങ്ങല്‍ മച്ചിങ്ങല്‍ യോഗേഷ്, ഇരിങ്ങപ്പുറം കറുപ്പംവീട്ടില്‍ ഫിജാസ് എന്നിവര്‍ക്ക് അ‌പകടത്തിൽ പരുക്കേറ്റു.

അനുപമും യോഗേഷും സഞ്ചരിച്ച ബൈക്ക് എതിരെ വന്ന ഫിജാസിന്റെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. പരുക്കേറ്റ മൂന്ന് പേരേയും ആക്ട്‌സ് പ്രവര്‍ത്തകര്‍ മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അനുപമിന്റെ പരുക്ക് ഗുരുതരമായതിനാല്‍ പിന്നീട്, അമല ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രി 12ഓടെ മരണം സംഭവിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button