Latest NewsNewsIndiaBusiness

ഡിജിറ്റൽ വായ്പ: പുതിയ സേവനവുമായി ടാറ്റ കാപിറ്റൽ

ടാറ്റ ഗ്രൂപ്പിന്റെ ഫിനാൻസ് സർവീസിന് കീഴിലുള്ള സ്ഥാപനമാണ് ടാറ്റ കാപിറ്റൽ

ഡിജിറ്റൽ വായ്പ രംഗത്ത് പുതിയ സേവനവുമായി ടാറ്റ കാപിറ്റൽ. ഓഹരികളുടെ ഈടിന്മേൽ ഡിജിറ്റൽ വായ്പകൾ നൽകുന്ന പദ്ധതിയാണ് അവതരിപ്പിച്ചത്. ടാറ്റ ഗ്രൂപ്പിന്റെ ഫിനാൻസ് സർവീസിന് കീഴിലുള്ള സ്ഥാപനമാണ് ടാറ്റ കാപിറ്റൽ. ഓഹരികളുടെ ഈടിന്മേൽ വായ്പകൾ നൽകുന്ന ആദ്യ സാമ്പത്തിക സ്ഥാപനങ്ങളിലൊന്നാണ് ടാറ്റ ക്യാപിറ്റൽ.

ടാറ്റ കാപിറ്റലിന്റെ വെബ്സൈറ്റ് സന്ദർശിച്ച് ഉപഭോക്താക്കൾക്ക് ഈ സേവനം നേടാം. വായ്പ തുക നിശ്ചയിക്കുമ്പോൾ ഉപഭോക്താവിന്റെ ഓഹരി മൂല്യം കണക്കാക്കും. ഡീമാറ്റ് രൂപത്തിൽ ഉള്ള ഓഹരികൾ ഓൺലൈനിൽ ലളിതമായി പണയം വയ്ക്കാൻ സാധിക്കും. ഇത്തരത്തിൽ ഓഹരികൾ പണയം വയ്ക്കുമ്പോൾ, അഞ്ചു കോടി രൂപ വരെ വായ്പ നേടാനുള്ള അവസരവും ലഭിക്കുന്നുണ്ട്.

Also Read: ‘ഇന്ത്യ മുട്ടുകുത്തി, 30 വർഷം വിശ്വസിച്ചിരുന്നവർ ഇന്ന് ശത്രുക്കൾ’: രാജ്യത്തിന് നാണക്കേടുണ്ടാക്കിയെന്ന് ഉദ്ധവ് താക്കറെ

shortlink

Related Articles

Post Your Comments

Related Articles


Back to top button