Latest NewsNewsIndia

പ്രവാചക നിന്ദ: കശ്മീരിൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവെച്ചു, കർഫ്യൂ

ശ്രീനഗർ: ജമ്മു കശ്മീരിലെ പ്രധാന നഗരങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു. ബി.ജെ.പി വക്താവ് നൂപുർ ശർമയുടെ പ്രവാചക നിന്ദയ്ക്ക് പിന്നാലെയാണ് കശ്മീരിലെ ഭാദേർവയിൽ കർഫ്യൂ ഏർപ്പെടുത്തിയത്. സ്ഥിതിഗതികൾ കൈകാര്യം ചെയ്യാൻ സൈന്യത്തെയും ഇവിടെ വിന്യസിപ്പിച്ചിട്ടുണ്ട്. മുൻകരുതൽ നടപടിയായി അധികാരികൾ പ്രദേശത്തെ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവെച്ചു.

നൂപുർ ശർമയുടെ പ്രവാചക നിന്ദയെ അനുകൂലിച്ച് ജമ്മുവിലെ ചില നേതാക്കൾ രംഗത്തെത്തിയതോടെ ഭാദേർവയിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രദേശത്ത് കൂടുതൽ സംഘർഷ സാധ്യത ഒഴിവാക്കാനായി കർഫ്യൂ പ്രഖ്യാപിച്ചത്. ജമ്മുവിന്റെ തലസ്ഥാനമായ ശ്രീന​ഗറിലും ക‍‍ർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. ശ്രീനഗറിൽ പൊതുഗതാഗതം പൂർണ്ണമായും അടച്ചുപൂട്ടി. എന്നിരുന്നാലും, ഓഫീസുകളും സ്കൂളുകളും തുറന്നിരിക്കുന്നതിനാൽ ലാൽ ചൗക്ക്, ബറ്റാമാലൂ, സമീപ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഗതാഗതം സാധ്യമാണ്.

Also Read:‘മദ്യവും ബിയറും ഏത് അളവിലും വിൽക്കാം’: അനുമതി പിൻവലിച്ച് സർക്കാർ

താഴ്‌വരയിൽ ഇതുവരെ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. റംബാൻ ജില്ലയിൽ മൂന്നോ അതിലധികമോ ആളുകൾ കൂട്ടം കൂടുന്നതിൽ നിരോധമുണ്ട്. കർഫ്യൂ നിലനിൽക്കുന്ന ന​ഗരങ്ങളിൽ ഫ്ലാഗ് മാർച്ച് നടത്താൻ സൈന്യത്തെ സർക്കാർ നിയോ​ഗിച്ചിട്ടുണ്ട്. പ്രവാചക നിന്ദയിൽ ചില നേതാക്കൾ നൂപുർ ശർമയെ അനുകൂലിച്ചതിൽ പ്രതിഷേധിച്ച് ഭാദേർവയിലെ ഒരു പള്ളിയിൽ പ്രസംഗവും പ്രതിഷേധവും നടന്നിരുന്നു. സംഭവത്തിൽ പ്രതിഷേധക്കാർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

രാഷ്ട്രീയ നേതാക്കൾ ജമ്മുവിലെ സമാധാനപരമായ അന്തരീക്ഷം തിരിച്ചുപിടിക്കാൻ ശ്രമിക്കുമ്പോൾ ചില സാമുദായിക നേതാക്കൾ അത് ഇല്ലാതാക്കുകയാണ് ചെയ്യുന്നതിന് പോലീസ് പറയുന്നു. വിഷയം വിവാദമായതോടെ, എല്ലാ ജനങ്ങളും ശാന്തത പാലിക്കണമെന്നും സംയമനം കൈവിടരുതെന്നും ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ട്വിറ്ററിൽ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button