Latest NewsNewsIndia

ഗുജറാത്തിന്റെ വികസനത്തിന് വേഗം കൂട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഗുജറാത്തില്‍ യാഥാര്‍ത്ഥ്യമാകുന്നത് 3050 കോടി രൂപയുടെ പദ്ധതികള്‍

 

അഹമ്മദാബാദ്: ഗുജറാത്തില്‍ വിവിധ പദ്ധതികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചു, തുടക്കം കുറിച്ചു. നവസാരിയില്‍ നടന്ന പരിപാടിയില്‍ 3050 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് പ്രധാനമന്ത്രി തുടക്കമിട്ടത്.

Read Also: ‘മദ്യവും ബിയറും ഏത് അളവിലും വിൽക്കാം’: അനുമതി പിൻവലിച്ച് സർക്കാർ

ജനങ്ങള്‍ക്കായി കുടിവെള്ള പദ്ധതി, എഎം നായിക്ക് ഹെല്‍ത്ത് കെയര്‍ കോംപ്ലക്സ്, നിരലി മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി എന്നിവയ്ക്കാണ് പ്രധാനമന്ത്രി തുടക്കമിട്ടത്. ഇതിന് ശേഷം ഗുജറാത്ത് ഗൗരവ് അഭിയാന്‍ പരിപാടിയില്‍ അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

കഴിഞ്ഞ രണ്ട് ദശകക്കാലമായി ഗുജറാത്തില്‍ തുടരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തിന്റെ അഭിമാനം ഉയര്‍ത്തിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. വികസനമാണ് എല്ലാം. എല്ലാ സ്വപ്നങ്ങളും യാഥാര്‍ത്ഥ്യമാകുന്നത് വികസനത്തിലൂടെയാണ്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സംസ്ഥാനത്തിന്റെ യശസ്സ് ഉയര്‍ത്തുന്നതിനായാണ് പ്രവര്‍ത്തിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാവിലെയോടെയാണ് വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനും, പുതിയ പദ്ധതികളുടെ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിക്കുന്നതിനുമായി പ്രധാനമന്ത്രി ഗുജറാത്തില്‍ എത്തിയത്. ഉജ്ജ്വല സ്വീകരണമായിരുന്നു പ്രധാനമന്ത്രിയ്ക്ക് സ്വന്തം നാടായ ഗുജറാത്തില്‍ ഒരുക്കിയിരുന്നത്. ഗുജറാത്തിലെ ചിഖില്‍ ഗ്രാമവാസികള്‍ പരമ്പരാഗത നൃത്തം അവതരിപ്പിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയെ സ്വാഗതം ചെയ്തത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button