Latest NewsNewsDevotional

ഈ ദിവസങ്ങളിൽ തുളസി പറിക്കരുത്

 

പഴമക്കാര്‍ ചെവിയുടെ പുറകില്‍ തുളസിയില ചൂടാറുണ്ടായിരുന്നു. മനുഷ്യ ശരീരത്തിലെ ഏറ്റവും കൂടുതല്‍ ആഗിരണശക്തിയുളള സ്ഥലം ചെവിക്കു പുറകില്‍ ആണെന്നത് പഴമക്കാര്‍ നേരത്തെ മനസ്സിലാക്കിയ കാര്യവും ആധുനിക ശാസ്ത്രം ഇപ്പോള്‍ മനസ്സിലാക്കിയതുമാണ്. തുളസിയുടെ ഔഷധഗുണം അറിയുന്ന പഴമക്കാര്‍ ചെവിക്ക് പിന്നില്‍ തുളസിയില പതിവായി വച്ചു. ചെവിക്കു പിന്നിലെ ത്വക്കിലൂടെ തുളസിയുടെ ഓഷധഗുണം ശരീരം വേഗം ആഗിരണം ചെയ്യുന്നു.

മുമ്പ് പരമ്പരാഗതമായി നമ്മുടെ ഭവനങ്ങളിലെല്ലാം തുളസിത്തറകെട്ടി തുളസിച്ചെടിയെ സംരക്ഷിച്ച് പൂജിച്ചാരാധിച്ചിരുന്നു. സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് കിഴക്കു വശത്തു നിന്നുളള വാതിലിനു നേര്‍ക്കായി വീട്ടിലെ തറയുയരത്തിനോളമോ കൂടുതലോ ആയി നിശ്ചിത വലുപ്പത്തില്‍ തുളസിത്തറ നിര്‍മ്മിച്ചാണ് അതില്‍ കൃഷ്ണതുളസി നട്ട് സംരക്ഷിക്കേണ്ടത്. തുളസിയുടെ സമീപം അശുദ്ധിയോടെ പ്രവേശിക്കാന്‍ പാടില്ല. തറയില്‍ വിളക്കു വയ്‌ക്കേണ്ടതും തുളസിയെ ദിവസവും മൂന്നു തവണ മന്ത്ര ജപത്തോടെ പ്രദക്ഷിണം വയ്‌ക്കേണ്ടതുമാണ്.

സന്ധ്യയ്ക്കും ഏകാദശി, ചൊവ്വാഴ്ച, വെളളിയാഴ്ച ദിവസങ്ങളിലും തുളസിപ്പൂ അടര്‍ത്താന്‍ പാടില്ല. പൂജയ്ക്കല്ലാതെ തുളസിപ്പൂവിറുക്കാനും പാടില്ലന്നാണ് ആചാരം. ഭഗവാന് അര്‍പ്പിക്കാത്ത തുളസി ചൂടാനും പാടില്ലന്നാണാണ് ശാസ്ത്രവും വിശ്വാസവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button