Latest NewsIndiaNews

വാഷിംഗ് മെഷീൻ പൊട്ടിത്തെറിച്ച് അപകടം: യുവാവിനെ കസ്റ്റഡിയിലെടുത്തു

ഫ്ലാറ്റിൽ നിന്ന് 12 സിം കാർഡുകൾ പിടിച്ചെടുത്തിട്ടുണ്ട്.

പൂണെ: ഫ്ലാറ്റിൽ വാഷിംഗ് മെഷീൻ പൊട്ടിത്തെറിച്ച് അപകടം. ഭവാനി പേഠിലുണ്ടായ പൊട്ടിത്തെറിയിൽ ഫ്ലാറ്റിന്റെ ജനൽ ചില്ലുകൾ തകർന്നു. സംഭവത്തിൽ ആർക്കും പരുക്കില്ല. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് മെഷീൻ നന്നാക്കുന്നതിനിടെ പൊട്ടിത്തെറിച്ചത്. ഇലക്ട്രീഷ്യൻ കൂടിയായ യുവാവ് വാഷിംഗ് മെഷീൻ നന്നാക്കുന്നതുമായി ബന്ധപ്പെട്ട് വെൽഡിംഗ് നടത്തുന്നതിനിടെയാണ് പൊട്ടിത്തെറി സംഭവിച്ചത്.

Read Also: പതിനഞ്ചിലധികം റോഡുകളുടെ വേഗപരിധിയിൽ മാറ്റം പ്രഖ്യാപിച്ച് യുഎഇ

തുടർന്ന്, സംഭവത്തിൽ ബോംബ് ഡിറ്റക്ഷൻ ആന്റ് ഡിസ്‌പോസൽ സ്‌ക്വാഡ് എത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. നിലവിൽ ഫ്ലാറ്റിൽ നിന്നും സംശയാസ്പദമായി ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ജോയിന്റ് കമ്മീഷ്ണർ അറിയിച്ചു. ഫ്ലാറ്റിൽ നിന്ന് 12 സിം കാർഡുകൾ പിടിച്ചെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button