Latest NewsSaudi ArabiaNewsInternationalGulf

ഹജ് തീർത്ഥാടനം: ആഭ്യന്തര തീർത്ഥാടകർക്കുള്ള നറുക്കെടുപ്പ് 15 ന്

മക്ക: ഹജ് തീർത്ഥാടനത്തിന് അപേക്ഷ നൽകിയ ആഭ്യന്തര തീർത്ഥാടകരുടെ നറുക്കെടുപ്പ് ജൂൺ 15 ന് നടക്കും. ഹജ്, ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ആഭ്യന്തര തീർത്ഥാടകർക്കുള്ള ഹജ് രജിസ്‌ട്രേഷൻ അവസാനിച്ചതായും നാല് ലക്ഷത്തിലധികം പേർ രജിസ്റ്റർ ചെയ്തതായും മന്ത്രാലയം അറിയിച്ചു.

Read Also: കേന്ദ്രസർക്കാരിനെതിരെ സൈബർ ആക്രമണ പരമ്പരയ്ക്ക് മുസ്ലീം ഹാക്കർമാരോട് ആഹ്വാനം ചെയ്ത് അന്താരാഷ്ട്ര ഹാക്കിങ് സംഘടന

ഓൺലൈൻ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഒന്നര ലക്ഷം പേർക്കാണ് അവസരം ലഭിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ടവരുടെ മൊബൈൽ നമ്പറുകളിലേക്ക് വിവരം മെസേജ് വഴി അറിയിക്കും. തിരഞ്ഞെടുത്ത പാക്കേജുകളുടെ ഫീസ് അടക്കാൻ 48 മണിക്കൂർ സമയമാണ് അനുവദിക്കുക. ഫീസ് അടച്ച ശേഷം ഹജ് പെർമിറ്റ് ലഭിക്കുമെന്നും ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു.

Read Also: കേന്ദ്രസർക്കാരിനെതിരെ സൈബർ ആക്രമണ പരമ്പരയ്ക്ക് മുസ്ലീം ഹാക്കർമാരോട് ആഹ്വാനം ചെയ്ത് അന്താരാഷ്ട്ര ഹാക്കിങ് സംഘടന

shortlink

Related Articles

Post Your Comments

Related Articles


Back to top button