Latest NewsNewsIndiaBusiness

ഫിൻടെക് സ്റ്റാർട്ടപ്പ് എക്സ്പേ: യുപിഐ സേവനം ആരംഭിച്ചു

എക്സ്പേ പദ്ധതിയിൽ ഇടത്തരം വായ്പകൾ നൽകാനുള്ള സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്

പുതിയ സേവനവുമായി ഫിൻടെക് സ്റ്റാർട്ടപ്പ് എക്സ്പേ. ഉപയോക്താക്കൾക്കായി എക്സ്പേ.ലൈഫ് (XPay.Life) യുപിഐ സേവനമാണ് അവതരിപ്പിച്ചത്. എളുപ്പത്തിൽ പണമിടപാടുകൾ നടത്താൻ ഫിൻടെക്കിന്റെ യുപിഐ സേവനം സഹായിക്കും. രാജ്യത്തെ ആദ്യ ബ്ലോക്ക് ചെയിൻ അധിഷ്ഠിത ട്രാൻസാക്ഷൻ നെറ്റ്‌വർക്ക് എന്ന് അവകാശപ്പെടുന്ന ഫിൻടെക്കാണ് എക്സ്പേ.

ഗ്രാമീണ മേഖലയിൽ ബാങ്കിംഗ് സേവനങ്ങൾ എത്തിക്കാൻ റൂറൽ ബാങ്കുകളുടെയും സഹകരണ സ്ഥാപനങ്ങളുടെയും സഹായത്തോടെ എക്സ്പേ പ്രവർത്തിക്കുന്നുണ്ട്. എക്സ്പേ പദ്ധതിയിൽ ഇടത്തരം വായ്പകൾ നൽകാനുള്ള സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. 15 സംസ്ഥാനങ്ങളിലായി ഒരു ലക്ഷത്തോളം ഗ്രാമങ്ങളിലാണ് എക്സ്പേ പ്രവർത്തിക്കുന്നത്.

Also Read: വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു : കോളേജ് ചെയര്‍മാന്‍ അറസ്റ്റില്‍

മൊബൈൽ ആപ്പ്, ബാങ്കിംഗ് സൗകര്യമുള്ള സഞ്ചരിക്കുന്ന വാൻ, വെബ്സൈറ്റ് എന്നിവയിലൂടെയാണ് ഉപയോക്താക്കൾക്ക് എക്സ്പേ സേവനങ്ങൾ ലഭ്യമാകുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button