NattuvarthaLatest NewsIndiaNews

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു : കോളേജ് ചെയര്‍മാന്‍ അറസ്റ്റില്‍

ചെന്നൈ, വിരുദുനഗര്‍ അറുപ്പുകോട്ടയിലെ അരസു ഇലക്‌ട്രോ ഹോമിയോപ്പതി മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഡാസ്വിന്‍ ജോണ്‍ ഗ്രേസ് ആണ് അറസ്റ്റിലായത്

ചെന്നൈ: വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ സ്വകാര്യ നഴ്സിങ് കോളേജ് ചെയര്‍മാന്‍ പൊലീസ് പിടിയിൽ. ചെന്നൈ, വിരുദുനഗര്‍ അറുപ്പുകോട്ടയിലെ അരസു ഇലക്‌ട്രോ ഹോമിയോപ്പതി മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഡാസ്വിന്‍ ജോണ്‍ ഗ്രേസ് ആണ് അറസ്റ്റിലായത്.

ദളിത് വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി. പീഡനവുമായി ബന്ധപ്പെട്ട സ്വകാര്യ വീഡിയോ കാമ്പസില്‍ പ്രചരിച്ചതിനെ തുടര്‍ന്ന്, വിദ്യാര്‍ത്ഥികള്‍ ചെയര്‍മാനെ അറസ്റ്റ് ചെയ്യാനാവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

Read Also : ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ കഴിക്കേണ്ട ആഹാരങ്ങൾ!

ചെയര്‍മാന്‍ അശ്ലീലസന്ദേശങ്ങള്‍ അയച്ചുവെന്നതുള്‍പ്പെടെയുള്ള കാര്യങ്ങൾ വിദ്യാര്‍ത്ഥിനി അറുപ്പുകോട്ടൈ വനിതാ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കി. ഇയാൾക്കെതിരെ സമാനമായ പരാതിയുള്ള വിദ്യാര്‍ത്ഥികള്‍ വേറെയുമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്ന് സൗത്ത് സോണ്‍ ഐ.ജി. അസ്ര ഗാര്‍ഗ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button