Latest NewsIndia

അസം സ്വയംഭരണ കൗൺസിൽ തെരഞ്ഞെടുപ്പ് തൂത്തുവാരി ബിജെപി: ചരിത്രപരമെന്ന് പ്രധാനമന്ത്രി മോദി

ഗുവാഹത്തി: അസം കർബി ആംഗ്ലോംഗ് സ്വയംഭരണ കൗൺസിൽ തിരഞ്ഞെടുപ്പിൽ തൂത്തുവാരി ഭരണ കക്ഷിയായ ബിജെപി. സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ കക്ഷിയായ കോൺഗ്രസ് സംപൂജ്യരായി. കർബി ആംഗ്ലോംഗ് സ്വയംഭരണ കൗൺസിലിൽ (കെഎഎസി) വൻ വിജയം നേടുകയും, ആകെയുള്ള 26 സീറ്റുകളിലും ബിജെപി വിജയിക്കുകയും ചെയ്തതിന് പിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി പ്രവർത്തകരെ അഭിനന്ദിച്ചു.

തെരഞ്ഞെടുപ്പ് ഫലങ്ങളെ ചരിത്രപരമെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി മോദി, പാർട്ടിയിൽ ജനങ്ങൾക്കുള്ള വിശ്വാസത്തിന് നന്ദി പറയുകയും ചെയ്തു.
‘ബിജെപിയിൽ ജനങ്ങൾക്ക് നൽകിയ തുടർച്ചയായ വിശ്വാസത്തിന് ഞാൻ നന്ദി പറയുന്നു, അസമിന്റെ പുരോഗതിക്കായി ഞങ്ങൾ തുടർന്നും പ്രവർത്തിക്കുമെന്ന് അവർക്ക് ഉറപ്പ് നൽകുന്നു. ബിജെപി പ്രവർത്തകരുടെ പരിശ്രമം മികച്ചതാണ്. അവർക്ക് അഭിനന്ദനങ്ങൾ,’ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘സബ്‌കാ സാത്ത് സബ്‌കാ വിശ്വാസ്’ എന്ന കാഴ്ചപ്പാടിലുള്ള പൊതുവിശ്വാസത്തിന്റെ യഥാർത്ഥ സ്ഥിരീകരണമാണ് ഈ വലിയ വിജയമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. ജൂൺ എട്ടിനാണ് 26 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button