KeralaLatest NewsNews

തെറ്റുപറ്റിയെങ്കില്‍ സര്‍ക്കാര്‍ പരസ്യമായി തിരുത്തണം: തലശേരി അതിരൂപത

ഇടതുപക്ഷ സര്‍ക്കാര്‍ എടുത്ത തീരുമാനമാണ് ഇപ്പോള്‍ ഉത്തരവായി വന്നിരിക്കുന്നതെന്നും തെറ്റുപറ്റിയെങ്കില്‍ പരസ്യമായി തിരുത്തണമെന്നും മാര്‍ ജോസഫ് പാംപ്ലാനി കൂട്ടിച്ചേർത്തു.

തലശേരി: പിണറായി സർക്കാരിനെതിരെ വിമർശനവുമായി തലശേരി അതിരൂപത. പരിസ്ഥിതി ലോല മേഖലാ ഉത്തരവിലാണ് തലശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോസഫ് പാംപ്ലാനിയുടെ വിമർശനം. മന്ത്രിസഭാ തീരുമാന പ്രകാരം സര്‍ക്കാര്‍ നല്‍കിയ തെറ്റായ വിവരങ്ങളാണ് ഇപ്പോള്‍ ഉത്തരവായി വന്നിരിക്കുന്നതെന്നും തെറ്റുപറ്റിയെങ്കില്‍ സര്‍ക്കാര്‍ പരസ്യമായി തിരുത്തണമെന്നും മാര്‍ ജോസഫ് പാംപ്ലാനി വ്യക്തമാക്കി. കര്‍ഷക പക്ഷത്ത് നിന്ന് ഉടന്‍ റിവ്യൂ ഹര്‍ജി നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും മെത്രാപ്പോലീത്ത മാധ്യങ്ങളോട് പറഞ്ഞു.

‘സുപ്രീംകോടതിയുടെ പുതിയ പരിസ്ഥിതി ലോല മേഖലാ ഉത്തരവിനെതിരെ വയനാട് ബത്തേരിയില്‍ കെ.എസി.വൈ.എം മാനന്തവാടി രൂപത സംഘടിപ്പിച്ച ബഹുജന പ്രക്ഷോഭം സംസ്ഥാന സര്‍ക്കാരിനുള്ള താക്കീത് കൂടിയായി. കര്‍ഷക പക്ഷത്തുനിന്ന് കാര്യങ്ങള്‍ ധരിപ്പിക്കുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാരിനോടാണ് തങ്ങളുടെ പ്രതിഷേധം. സുപ്രീം കോടതിയോട് അല്ല’- ഉദ്ഘാടകനായ തലശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോസഫ് പാംപ്ലാനി വ്യക്തമാക്കി.

Read Also: പൊറ്റ പിടിച്ച വ്രണങ്ങൾ, ചെള്ളുപനി ചില്ലറക്കാരനല്ല: ജാഗ്രത കർശനമാക്കി ആരോഗ്യവകുപ്പ്

ഇടതുപക്ഷ സര്‍ക്കാര്‍ എടുത്ത തീരുമാനമാണ് ഇപ്പോള്‍ ഉത്തരവായി വന്നിരിക്കുന്നതെന്നും തെറ്റുപറ്റിയെങ്കില്‍ പരസ്യമായി തിരുത്തണമെന്നും മാര്‍ ജോസഫ് പാംപ്ലാനി കൂട്ടിച്ചേർത്തു. കര്‍ഷകരുടെ ഒരു തുണ്ട് ഭൂമി പോലും വീട്ടുകൊടുക്കില്ലെന്നും മാര്‍ ജോസഫ് പാംപ്ലാനി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button