Latest NewsIndiaNews

24കാരിയേയും ഭര്‍ത്താവിനേയും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ വെട്ടിക്കൊലപ്പെടുത്തി

ശരണ്യയും മോഹനും തമ്മില്‍ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു

ചെന്നൈ:  തമിഴ്‌നാട്ടില്‍ കുംഭകോണത്ത് 24കാരിയേയും ഭര്‍ത്താവിനേയും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ വെട്ടിക്കൊലപ്പെടുത്തി. കുംഭകോണം തുലുക്കവേലി ഗ്രാമത്തിലായിരുന്നു സംഭവം.

Read Also: സില്‍വര്‍ ലൈനില്‍ മുഖ്യമന്ത്രി നിലപാട് മയപ്പെടുത്തിയത് യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞെന്ന് കെ സുരേന്ദ്രന്‍

ചെന്നൈയില്‍ നഴ്‌സ് ആയി ജോലി ചെയ്തിരുന്ന പട്ടിക ജാതിക്കാരിയായ ശരണ്യയും ഒബിസി വിഭാഗക്കാരനായ 31 വയസുള്ള മോഹനും തമ്മില്‍ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. വിവാഹത്തിന് ബന്ധുക്കളുടെ എതിര്‍പ്പ് ഉണ്ടായിരുന്നു. എതിര്‍പ്പുകളെ അവഗണിച്ച് വിവാഹിതരായ ഇരുവരും, വിവരം ഫോണിലൂടെ ബന്ധുക്കളെ അറിയിക്കുകയും ചെയ്തു.

ശരണ്യയെ ബന്ധുവായ രഞ്ജിത്തിന് വിവാഹം കഴിച്ചു കൊടുക്കാന്‍ ആഗ്രഹിച്ചിരുന്ന സഹോദരന്‍ ശക്തിവേല്‍ പക മനസ്സില്‍ സൂക്ഷിച്ചു. സഹോദരിയോടും ഭര്‍ത്താവിനോടും ക്ഷമിച്ചതായി ഭാവിച്ച ശക്തിവേല്‍, ഇരുവരെയും വീട്ടിലേക്ക് വിളിച്ചു വരുത്തി വിരുന്ന് നല്‍കി. ചെന്നൈയിലേയ്ക്ക് മടങ്ങാന്‍ തയ്യാറായ ദമ്പതികളെ, ശക്തിവേലും രഞ്ജിത്തും ചേര്‍ന്ന്   വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button