PalakkadLatest NewsKeralaNattuvarthaNews

മുത്തലാഖ് ചൊല്ലി ബന്ധം വേർപ്പെടുത്തി, വിവാഹത്തിന് നൽകിയ 190 പവൻ സ്വർണം യുവതിക്ക് തിരിച്ച് കൊടുക്കണമെന്ന് കോടതി

പാലക്കാട്: മുത്തലാഖ് ചൊല്ലി ബന്ധം വേർപ്പെടുത്തിയ യുവാവിനോട് ഭാര്യയുടെ സ്വർണം മുഴുവൻ തിരികെ കൊടുക്കാൻ വിധിച്ച് കോടതി. ഒറ്റപ്പാലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. പത്തിരിപ്പാല സ്വദേശിയായ യുവതിയെ ആണ് ഭർത്താവ് മുത്തലാഖ് ചൊല്ലി ഒഴിവാക്കിയത്. പാലക്കാട് സ്വദേശിയായ ഭർത്താവിനോട്, യുവതിയുടെ 190 പവന്‍ വരുന്ന സ്വർണം തിരികെ കൊടുക്കണമെന്നാണ് കോടതി വിധിച്ചത്.

2009 ലായിരുന്നു ഇരുവരുടെയും വിവാഹം കഴിഞ്ഞത്. ആ സമയത്ത് യുവതിക്ക് വീട്ടുകാർ വിവാഹസമ്മാനമായി 200 പവൻ സ്വർണാഭരണങ്ങൾ നൽകിയിരുന്നു. വിവാഹശേഷം സ്വർണം മുഴുവൻ ഭർത്താവിന്റെ അധീനതയിലായിരുന്നു. ലോക്കറിൽ സൂക്ഷിച്ചിരിക്കുകയാണ് എന്നാണ് യുവാവ് പറഞ്ഞിരിക്കുന്നത്. പലതവണ പണത്തിന് വേണ്ടി ഇയാൾ യുവതിയെ ശാരീരികമായി ഉപദ്രവിച്ചു. ആദ്യമൊക്കെ സഹിച്ച് നിന്ന യുവതി പിന്നീട് ഇതിനെ എതിർത്ത് തുടങ്ങി. ഇതോടെ, യുവതിയെ 2015 ല്‍ പ്രത്യേക കാരണം കൂടാതെ മുത്തലാഖ് ചൊല്ലി ബന്ധം വേര്‍പ്പെടുത്തുകയാണ് ചെയ്തത്.

190 പവൻ സ്വര്‍ണമോ തത്തുല്യ തുകയോ മുന്‍ ഭര്‍ത്താവ് യുവതിക്ക് നല്‍കണമെന്നാണ് കോടതി വിധിച്ചത്. 10 പവന്റെ സ്വർണം പല ആവശ്യങ്ങൾക്കായി ഉപയോഗിച്ചിട്ടുണ്ടെന്നാണ് യുവതി പറയുന്നത്. ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണം യുവതിക്ക് എടുത്ത് കൊടുത്തില്ലെങ്കിൽ, ഇതിന്റെ നിലവിലെ തുകയോ മാര്‍ക്കറ്റ് വിലയോ യുവാവ് നൽകേണ്ടതായി വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button