Latest NewsNewsLife StyleHealth & Fitness

നിങ്ങളൊരു ഐടി പ്രൊഫഷണലാണോ? സമ്മർദ്ദം കുറയ്ക്കുവാൻ ഈ യോഗകൾ ശീലമാക്കാം

സർക്കുലാർ നെക്ക് റൊട്ടേഷൻ (Circular neck rotation) ചെയ്യുന്നത് നല്ലതാണ്

ഐടി രംഗത്തെ പ്രൊഫഷണലുകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിലൊന്നാണ് മാനസിക സമ്മർദ്ദം. ജോലിയുടെ ഭാഗമായി ഉണ്ടാകുന്ന ശാരീരിക- മാനസിക പ്രശ്നങ്ങളെ മറികടക്കാൻ ഈ യോഗകൾ ശീലമാക്കാം.

യോഗ ആരംഭിക്കുമ്പോൾ നെക്ക് റൊട്ടേഷൻ (Neck rotation) ചെയ്യുന്നത് ഉത്തമമാണ്. നേരെ ഇരുന്നതിനു ശേഷം കഴുത്ത് പതുക്കെ വലത്തോട്ടും ഇടത്തോട്ടും പിന്നിലോട്ടും ചലിപ്പിക്കുക. ഇത് കഴുത്തിന് ആയാസം നൽകുന്നു.

Also Read: കശ്മീരി പണ്ഡിറ്റുകൾക്കെതിരായ വിവാദ പരാമർശം: സായ് പല്ലവിക്കെതിരെ രൂക്ഷവിമർശനം

സർക്കുലാർ നെക്ക് റൊട്ടേഷൻ (Circular neck rotation) ചെയ്യുന്നത് നല്ലതാണ്. കഴുത്ത് ക്ലോക്ക്- വൈസ്, ആന്റി-ക്ലോക്ക് വൈസ് ദിശയിലേക്ക് ചലിപ്പിക്കുക. കഴുത്തുവേദന കുറയ്ക്കാൻ ഇത് സഹായിക്കും.

പരിവൃത്ത സുഖാസനം (Parivartta Sukhasana) നട്ടെല്ലിന് ആയാസം നൽകും. ക്രോസ് ലെഗ് പൊസിഷനിൽ ഇരുന്നതിനു ശേഷം, ഇടതു കൈ വലതു കാൽ മുട്ടിനു മേലെ വയ്ക്കുക. വലതു കൈ ഇടുപ്പിൽ വച്ചതിനു ശേഷം യോഗ ആരംഭിക്കാം. ഒരു ഭാഗം ചെയ്ത് കഴിഞ്ഞാൽ മറ്റേ ഭാഗവും ഇതേ രീതിയിൽ ചെയ്യുക.

അടുത്തതാണ് അർദ്ധ ഉത്താനാസനം (Ardha Uttanasana). നട്ടെല്ലിന് ബലം വർദ്ധിപ്പിക്കാനും കാലിലെ പേശികളെ റിലാക്സ് ആക്കാനും ഈ യോഗ നല്ലതാണ്. നിവർന്നു നിന്നതിനുശേഷം രണ്ടു കൈകളും മുകളിലേക്ക് ഉയർത്തുക. രണ്ടു കൈകളും കാൽ വിരൽ തൊടുന്നത് വരെ മടങ്ങുക. ഇങ്ങനെ ചെയ്യുമ്പോൾ ശരീരം 90 ഡിഗ്രിയായി വളഞ്ഞിരിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button