Latest NewsNewsInternational

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ചായകുടി കുറയ്ക്കൂ: ജനങ്ങളോട് മന്ത്രിയുടെ അഭ്യർത്ഥന

രാജ്യത്തിന്റെ വിദേശ കറൻസി കരുതൽ ശേഖരം താഴ്ന്ന നിലയിലാണ്. നിലവിൽ രണ്ട് മാസം വരെയുള്ള ഇറക്കുമതികൾക്ക് മാത്രമേ ഇത് പര്യാപ്തമാവൂ.

ഇസ്ലാമബാദ്: പാകിസ്ഥാൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ വേറിട്ട പ്രസ്‌താവനയുമായി പാക് മന്ത്രി. സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കാൻ ജനങ്ങളോട് ചായ കുടിക്കുന്നത് കുറയ്ക്കണമെന്ന അഭ്യർത്ഥനയുമായാണ് പാകിസ്ഥാനിലെ മുതിർന്ന മന്ത്രിമാരിലൊരാളായ അഹ്‌സൻ ഇഖ്ബാൽ രംഗത്തെത്തിയത്. ജനങ്ങൾ ചായ ഉപഭോഗം കുറയ്ക്കണമെന്നും ഈ നീക്കം പാകിസ്ഥാന്റെ ഉയർന്ന ഇറക്കുമതി ചെലവ് കുറയ്ക്കാൻ സർക്കാരിനെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘നമ്മൾ വായ്പ എടുത്താണ് തേയില ഇറക്കുമതി ചെയ്യുന്നത്. അതിനാൽ ചായയുടെ ഉപഭോഗം ഒന്ന് മുതൽ രണ്ട് കപ്പ് വരെ കുറയ്ക്കാൻ ഞാൻ രാജ്യത്തെ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ തേയില ഇറക്കുമതി രാജ്യമാണ് പാകിസ്ഥാൻ. കഴിഞ്ഞ വർഷം രാജ്യം വാങ്ങിയ തേയിലയുടെ മൂല്യം ഏകദേശം 600 ദശലക്ഷം ഡോളറോളം വരും’- അഹ്‌സൻ ഇഖ്ബാൽ പറഞ്ഞു.

Read Also: ബിഹാറില്‍ മതം മാറ്റ നിരോധന നിയമം നടപ്പാക്കേണ്ട ആവശ്യമില്ല: മുഖ്യമന്ത്രി

‘രാജ്യത്തിന്റെ വിദേശ കറൻസി കരുതൽ ശേഖരം താഴ്ന്ന നിലയിലാണ്. നിലവിൽ രണ്ട് മാസം വരെയുള്ള ഇറക്കുമതികൾക്ക് മാത്രമേ ഇത് പര്യാപ്തമാവൂ. അതിനാൽ അടിയന്തരമായി ഫണ്ട് ആവശ്യമായി വരും’- ഇഖ്ബാൽ പറഞ്ഞതായി പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button