Latest NewsNewsIndiaBusiness

സ്കോഡ: ഷോറൂമുകളുടെ എണ്ണം വർദ്ധിച്ചു

ഇന്ത്യയിലെ 123 നഗരങ്ങളിലാണ് സ്കോഡയ്ക്ക് ഷോറൂമുകൾ ഉള്ളത്

രാജ്യത്ത് സ്കോഡ ഓട്ടോയുടെ ഷോറൂമുകളുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തി. പുതിയ കണക്കുകൾ പ്രകാരം, 205 ഷോറൂമുകളാണ് സ്കോഡ ഓട്ടോയ്ക്ക് ഉള്ളത്. പ്രമുഖ കാർ നിർമ്മാതാക്കളാണ് സ്കോഡ ഓട്ടോ.

ഇന്ത്യയിലെ 123 നഗരങ്ങളിലാണ് സ്കോഡയ്ക്ക് ഷോറൂമുകൾ ഉള്ളത്. 2021 ൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം, 175 ഷോറൂമുകൾ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ, ഈ വർഷം 205 ലധികം ഷോറൂമുകളാണ് നിലവിലുള്ളത്. ‘ഈ വർഷം അവസാനത്തോടെ സ്കോഡ ഓട്ടോയുടെ ഷോറൂമുകളുടെ എണ്ണം 250 ആക്കാനാണ് ലക്ഷ്യം’, സ്കോഡ ഓട്ടോ ഇന്ത്യ ബ്രാൻഡ് ഡയറക്ടർ സാക് ഹോളിസ് പറഞ്ഞു.

Also Read: യുടിഐ ഫ്ലെക്സി ക്യാപ്: നിക്ഷേപകരുടെ എണ്ണം 18 ലക്ഷം കടന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button