KeralaLatest NewsNewsBusiness

സംസ്ഥാനത്ത് കുത്തനെ ഇടിഞ്ഞ് സ്വർണ വില

ഇന്നലെ ഒരു പവൻ സ്വർണത്തിന് 760 രൂപയാണ് കുറഞ്ഞത്

തുടർച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് സ്വർണ വില കുത്തനെ ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് 200 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ, പവൻ സ്വർണത്തിന്റെ വിപണി വില 37,720 രൂപയായി. ഇന്നലെ ഒരു പവൻ സ്വർണത്തിന് 760 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിലയിലും ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 20 രൂപ കുറഞ്ഞ് 3,895 രൂപയായി.

സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 66 രൂപയാണ് വെള്ളിയുടെ വിപണി വില. ഇന്നലെ ഒരു ഗ്രാം വെളളിക്ക് ഒരു രൂപ കുറഞ്ഞിരുന്നു.

Also Read: കുറഞ്ഞ രക്തസമ്മർദ്ദം ശരിയായ നിലയിലെത്തിക്കാൻ!

shortlink

Related Articles

Post Your Comments

Related Articles


Back to top button