CricketLatest NewsNewsSports

ഇംഗ്ലണ്ടിനെതിരായ ഏക ടെസ്റ്റ്: ഇന്ത്യക്ക് തിരിച്ചടി, സൂപ്പർ താരം പുറത്ത്

മുംബൈ: ഇംഗ്ലണ്ടിനെതിരായ ശേഷിക്കുന്ന ഏക ടെസ്റ്റിന് ഇറങ്ങുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടി. ഓപ്പണറും വൈസ് ക്യാപ്റ്റനുമായ കെഎല്‍ രാഹുലിന്റെ പരിക്ക് ഭേദമായിട്ടില്ലെന്ന് റിപ്പോർട്ട്. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്ക് തൊട്ടു മുമ്പ് നാഭിക്ക് പരിക്കേറ്റ രാഹുലിന് ബര്‍മിംഗ്ഹാമില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റും നഷ്ടമാവുമെന്നാണ് റിപ്പോര്‍ട്ട്.

രാഹുലിന്‍റെ പരിക്ക് ഇതുവരെ ഭേദമായിട്ടില്ലെന്നും ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യയുടെ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ ടീം ഇന്ന് ഇംഗ്ലണ്ടിലേക്ക് തിരിക്കുമെന്നും ബിസിസിഐ വ്യക്തമാക്കി. ‘ഇന്ത്യന്‍ ടീമിനൊപ്പം രാഹുല്‍ പോകുന്നില്ല. ഈ ആഴ്ച അവസാനം കായികക്ഷമതാ പരിശോധനയില്‍ പങ്കെടുത്ത് വിജയിച്ചാല്‍ മാത്രമെ രാഹുലിനെ ടെസ്റ്റ് പരമ്പരക്കുള്ള ടീമിലേക്ക് പരിഗണിക്കു. പരിക്കില്‍ നിന്ന് മോചിതനാകാത്ത രാഹുല്‍ ടീമില്‍ തിരിച്ചെത്താന്‍ നേരിയ സാധ്യത മാത്രമാണുള്ളത്’ ബിസിസിഐ വ്യക്തമാക്കി.

Read Also:- മുഖക്കുരു അകറ്റാൻ ചില മാർഗ്ഗങ്ങൾ ഇതാ..

പരമ്പരയില്‍ ഒരേയൊരു ടെസ്റ്റ് മാത്രമേയുള്ളൂ എന്നതിനാല്‍ രാഹുലിന് പകരക്കാരനെ പ്രഖ്യാപിക്കാന്‍ സാധ്യതയില്ല. ജൂലൈ ഒന്നു മുതല്‍ അഞ്ച് വരെ നടക്കുന്ന ടെസ്റ്റില്‍ പങ്കെടുക്കാനുള്ള ഇന്ത്യന്‍ ടീം അംഗങ്ങളില്‍ റിഷഭ് പന്ത് ഒഴികെയുള്ളവരാണ് വ്യാഴാഴ്ച ഇംഗ്ലണ്ടിലേക്ക് പറക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്ന പന്ത് ഇതിനുശേഷം അയര്‍ലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം ഇംഗ്ലണ്ടിലേക്ക് തിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button